സൈനിക അട്ടിമറിയെ തുടര്‍ന്ന് തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

മൂന്നു മാസത്തേക്ക് തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തു പരാജയപ്പെട്ട സൈനിക അട്ടിമറിയെത്തുടര്‍ന്നാണു പ്രസിഡന്റ് റെസെപ് തയ്യിപ് എര്‍ദോഗന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പാര്‍ലമെന്റിന്റെ ആവശ്യപ്രകാരം പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണു അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള തീരുമാനം കൈകൊണ്ടത്.
അങ്കാറയില്‍ നടന്ന ദേശീയ സുരക്ഷാ യോഗങ്ങള്‍ക്കു ശേഷം ബുധനാഴ്ച രാത്രിയിലാണു പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തുര്‍ക്കിഷ് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 121 പ്രകാരം ആറു മാസം വരെ അടിയന്തരാവസ്ഥ അനുവദനീയമാണ്.
കഴിഞ്ഞ വെള്ളിയാഴ്ച തുര്‍ക്കി സൈന്യത്തിലെ ഒരു വിഭാഗം നടത്തിയ അട്ടിമറിശ്രമം ജനകീയ സഹകരണത്തോടെ പ്രസിഡന്റ് അടിച്ചമര്‍ത്തിയിരുന്നു. അട്ടിമറിയുമായി ബന്ധപ്പെട്ട് ഇതിനകം അരലക്ഷത്തിലധികം പേര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























