ക്രമസമാധാനം നിയന്ത്രിക്കാന്‍ ബംഗ്ലാദേശ് പോലീസ് ഇനി കുവൈറ്റില്‍

ക്രമസമാധാനപാലനത്തിനു ബംഗ്ലാദേശ് പോലീസിന്റെ സഹായം ഇനി കുവൈറ്റിലും ലഭ്യമാകുന്നു. കുവൈറ്റിലെ പോലീസിനെ സാങ്കേതിക കാര്യങ്ങളില്‍ സഹായിക്കുന്നതിനാണ് ബംഗ്ലാദേശ് പോലീസിന്റെ സഹായം കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായുള്ള കരാറില്‍ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഒപ്പുവച്ചു.
നേരത്തെ തന്നെ കുവൈറ്റില്‍ ബംഗ്ലാദേശ് പോലീസിന്റെ സേവനം ഉണ്ടെങ്കിലും പുതുതായി ആയിരം പോലീസുകാരെയാണ് വിന്യസിക്കുക. മൂന്നു വര്‍ഷത്തേക്കു കരാറിലേര്‍പ്പെട്ടിരിക്കുന്ന പോലീസുകാര്‍ക്ക് നിലവില്‍ ഔദ്യോഗിക വേഷത്തില്‍ പൊതു സ്ഥലങ്ങളില്‍ സേവനമനുഷ്ഠിക്കാന്‍ കഴിയില്ല. കുവൈറ്റിലെ സ്വദേശികളും വിദേശികളുമായ ജനങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന് ഇവര്‍ക്ക് കഴിയില്ല. സാങ്കേതിക കാര്യങ്ങളില്‍ കുവൈറ്റ് പോലീസിനെ സഹായിക്കുന്നതിനാണു കരാര്‍.
കൂവൈറ്റിലെ ഇറാഖ് അധിനിവേശകാലത്ത് ബംഗ്ലാദേശ് പോലീസ് കാര്യമായി സഹായം നല്‍കിയ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിരോധത്തില്‍ കാര്യമായ സഹകരണം തുടര്‍ന്നു വരുന്നത്തിന്റെ ഭാഗമായാണ് പുതിയ നടപടി
https://www.facebook.com/Malayalivartha


























