ആദ്യ ഏഷ്യന്‍ മിസ്റ്റര്‍ വേള്‍ഡ് പട്ടത്തിന് അര്‍ഹനായി രോഹിത് ഖണ്ഡെവാള്‍

2016ലെ മിസ്റ്റര്‍ വേള്‍ഡ് പട്ടം ഇന്ത്യക്കാരനായ രോഹിത് ഖണ്ഡെവാള്‍ സ്വന്തമാക്കി. ഈ പട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യക്കാരനാണു രോഹിത്. പട്ടത്തിനായി മത്സരിച്ച 46 പേരില്‍നിന്നാണ് രോഹിത് ജേതാവായത്. ഹൈദരാബാദ് സ്വദേശിയായ രോഹിത് ഖണ്ഡെവാള്‍ മോഡലും നടനുമാണ്.
ബ്രിട്ടനിലെ സൌത്ത്‌പോര്‍ട്ട് തിയറ്ററിലാണു മത്സരം നടന്നത്. രോഹിതിന് 50,000 ഡോളര്‍ സമ്മാനത്തുക ലഭിക്കും.
നിവേദിത സാബൂ ഡിസൈന്‍ ചെയ്ത സ്യൂട്ടിലാണു രോഹിത് വേദിയിലെത്തിയത്
https://www.facebook.com/Malayalivartha


























