മതത്തിന്റെ പേരില്‍ യാത്രക്കാരനെ വിമാനത്തില്‍ നിന്നുമിറക്കിയാതായി പരാതി

മതം കുടുംമ്പ പശ്ചാത്തലം എന്നിവയുടെ പേരില്‍ വിവേചനം പാടില്ലെന്നു നിയമമുള്ള അമേരിക്കയില്‍ മതത്തിന്റെ പേരില്‍ യുവാവിനെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടതായി പരാതി. അമേരിക്കന്‍ പൗരനായ മുഹമ്മദ് അഹമ്മദ് റദ്വാനാണ് യു എസ് എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്നും മുസ്ലിമായതിന്റെ പേരില്‍ഇറങ്ങേണ്ടി വന്നത്. സംഭവത്തില്‍ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഹമ്മദ് പരാതി നല്‍കി.
യാത്രക്കായി വിമാനത്തിലിരിക്കുന്ന സമയത്ത് എയര്‍ഹോസ്റ്റസ് പേരുവിളിച്ച് നിങ്ങള്‍ നിരീക്ഷണത്തിലാണെന്നും പറയുകയും തുടര്‍ന്നു വിമാനത്തില്‍ നിന്നും ഇറങ്ങി മറ്റൊരു വിമാനത്തില്‍ യാത്ര തുടരുകയും ചെയ്യേണ്ടി വന്നതായാണ് മുഹമ്മദ് പരാതിപ്പെട്ടിരിയ്ക്കുന്നത്. പതിമൂന്നു വര്‍ഷമായി അമേരിക്കയിലെ സ്ഥിരതാമസക്കാരനാണ് മുഹമ്മദ് റദ്വാന്‍.
വിമാനത്തില്‍ നിന്നുമിറങ്ങിയതിന്റെ പേരില്‍ ധന നഷ്ടത്തിന് പുറമെ യാത്രാ പരിപാടികള്‍ താളം തെറ്റിയെന്നും റദ്വാന്‍ പരാതിപ്പെട്ടു.
https://www.facebook.com/Malayalivartha


























