കൂറ്റന്‍ മാംസഭോജിയായ ദിനോസറിന്റെ ഫോസില്‍ കണ്ടെത്തി

എട്ടു കോടി വര്‍ഷം മുമ്പ് ഭൂമിയില്‍ ജീവിച്ചിരുന്ന മാംസഭോജിയായ ഭീമന്‍ ദിനോസര്‍ സ്പീഷിസിന്റെ ഫോസില്‍ അര്‍ജന്റീനയില്‍ കണ്ടെത്തി. ക്രിറ്റേഷ്യസ് യുഗത്തില്‍ ഭൂമിയില്‍ ജീവിച്ചിരുന്നതായി കരുതുന്ന ദിനോസറിന് 6.5 മീറ്റര്‍ നീളമാണുള്ളത്. മുറസ്രെപ്റ്റര്‍ ബാരോസെന്‍സിസ് എന്നാണ് പുതുതായി കണ്ടെത്തിയ സ്പീഷിസിന് പേരിട്ടിരിക്കുന്നത്.
അര്‍ജന്റീനയിലെ ന്യൂക്വന്‍ പ്രവിശ്യയിലാണ് ദിനോസറിന്റെ ഫോസില്‍ കണ്ടെത്തിയത്. നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് റിയോ നെഗ്രോയിലെ പാലയന്റോളജിസ്റ്റ് റോഡോള്‍ഫോ കോറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫോസിലുകള്‍ ഉത്ഖനനം ചെയ്തത്.
https://www.facebook.com/Malayalivartha


























