സിനിമകള്‍ ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്യാമായിരുന്ന കിക്കാസ്സ് ടോറന്റ്‌സ് വെബ്‌സൈറ്റ് പൂട്ടിച്ചു, മേധാവിയെ പോളണ്ടില്‍ അറസ്റ്റു ചെയ്തു

ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള വെബ്‌സൈറ്റുകളുടെ പട്ടികയില്‍ കിക്കാസ് 69 സ്ഥാനത്തുള്ള കിക്കാസ് ടോറന്റ്‌സ് സൈറ്റ് അധികൃതര്‍ പൂട്ടിച്ചു. 6600 കോടി രൂപയുടെ വ്യാജ പകര്‍പ്പുകള്‍ ഓണ്‍ലൈനില്‍ വിതരണം ചെയ്തുവെന്ന കേസിലാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. സിനിമകളും സംഗീതവും നിയമവിരുദ്ധമായി പകര്‍ത്തി ഓണ്‍ലൈനില്‍ വില്‍ക്കുന്ന ഏറ്റവും വലിയ വെബ്‌സൈറ്റാണ് കിക്കാസ് ടോറന്റ്‌സ്.
പകര്‍പ്പാവകാശ നിയമ ലംഘനത്തിനും അനധികൃത സ്വത്തുസമ്പാദനത്തിനും അടക്കം ഒട്ടേറെ കേസുകളില്‍ യുഎസില്‍ പിടികിട്ടാപ്പുള്ളിയായ കിക്കാസിന്റെ മേധാവിയെന്നു കരുതുന്ന യുക്രെയ്ന്‍ പൗരന്‍ അര്‍ട്ടം വോളിന്‍ (30)നെ പോളണ്ടില്‍ അറസ്റ്റ് ചെയ്തു.
ബ്രിട്ടന്‍, അയര്‍ലന്‍ഡ്, ഇറ്റലി, ഡെന്‍മാര്‍ക്ക്, ബെല്‍ജിയം, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിരോധനമുള്ള കിക്കാസിന്റെ വാര്‍ഷിക പരസ്യവരുമാനം 1.70 കോടി ഡോളറാണ്. വെബ്‌സൈറ്റിന്റെ മൊത്തം മൂല്യം ഏകദേശം 363 കോടി രൂപയോളമാണ്. കിക്കാസിനെതിരെ നേരത്തെയും നിരവധി പരാതികള്‍ വന്നിരുന്നെങ്കിലും പലപ്പോഴും വെബ്‌സൈറ്റ് അധികൃതര്‍ രക്ഷപ്പെടുകയായിരുന്നു.
ഓണ്‍ൈലന്‍ കോപ്പി നിയമങ്ങള്‍ മറികടക്കാനായി വിവിധ രാജ്യങ്ങളിലെ സെര്‍വറുകളെ ആശ്രയിച്ചിരുന്ന കിക്കാസ്സില്‍ 28 ഭാഷകളിലെ സിനിമകള്‍ ഓണ്‍ലൈനില്‍ ലഭ്യമുണ്ടെന്നാണ് കണക്ക്.
https://www.facebook.com/Malayalivartha


























