സ്മാര്‍ട്ട്‌ഫോണിലൂടെ ഇനി സ്‌പേം കൗണ്ടും അറിയാം!

സ്മാര്‍ട്ട്‌ഫോണിനെ, സ്മാര്‍ട്ടായ ഫോണാണെന്ന് പറയുന്നതെന്തുകൊണ്ടെന്ന് ഏറെക്കുറെ എല്ലാവര്‍ക്കും അറിയാം. ഒരുപാടൊരുപാട് കാര്യങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ചെയ്യാമെന്ന് അറിയാമായിരുന്നെങ്കിലും ഇനി പറയാന്‍ പോകുന്ന കാര്യം ചെയ്യാന്‍ സ്മാര്‍ട്ട് ഫോണിനു കഴിയുന്ന കാലം വരുമോ എന്നു ചിന്തിച്ചു നോക്കിയിട്ടു പോലമുണ്ടാവില്ല.
ഒരു പുരുഷന് തന്റെ ശുക്ലത്തിലെ ബീജങ്ങളുടെ എണ്ണം അഥവാ സ്‌പേം കൗണ്ട് എത്രയാണെന്നു പരിശോധിക്കണമെങ്കില്‍ ക്ലിനിക്കിലെത്തുകയും വേണം പ്രസ്തുത പരിശോധനയ്ക്കാവശ്യമായ ശുക്ലം സംഘടിപ്പിച്ചു കൊടുക്കാന്‍ സ്വയം പരിശ്രമം നടത്തുകയും വേണം. ഇതൊക്കെ ഒരു ക്ലിനിക്കിലെത്തി ചെയ്യേണ്ടി വരുന്നതില്‍ മിക്ക പുരുഷന്മാര്‍ക്കും വൈക്ലബ്യമുണ്ടു താനും! എന്നാല്‍ അങ്ങനെയുള്ളവര്‍ക്ക് ആശ്വസിക്കാം, ഇനി സ്‌പേം കൗണ്ട് അറിയാന്‍ ക്ലിനിക്കു വരെ പോകേണ്ട. ഒരു തുള്ളി നിങ്ങളുടെ സ്മാര്‍ട്ട് ഫോണിലേയ്ക്ക് വീഴ്ത്തിയാല്‍ മതി.
ജാപ്പനീസ് ഗവേഷകനായ യോഷിടോമോ കൊബൊരിയുടെ ഒരു പുതിയ കണ്ടുപിടുത്തമാണ് ഇതിനു സഹായിക്കുന്നത്. ഡോ. കൊബൊരി കണ്ടുപിടിച്ചിരിക്കുന്നത് ഒരു പുതിയ ലെന്‍സാണ്. ഈ ലെന്‍സ് നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ഘടിപ്പിക്കാന്‍ കഴിയും. ഈ ലെന്‍സിനു മുകളിലേയ്ക്ക് ഒരു തുള്ളി ശുക്ലം വീഴ്ത്തിയിട്ട് അത് ക്യാമറയിലാക്കിയാല്‍ മതി. ഇതില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ലാബില്‍ പരിശോധനയ്ക്കു നല്കിയാല്‍ മതി. സ്‌പേം കൗണ്ട് അറിയാനാവുമത്രേ.
വലിയ വില കൂടുതലൊന്നും ഇല്ലാത്ത ഈ ലെന്‍സ് സ്മാര്‍ട്ട് ഫോണിനായി ഉണ്ടാക്കിയതായിരുന്നില്ല. 9 വര്‍ഷങ്ങള്‍ക്കു മുമ്പേ കൊബൊരി ഈ പ്രത്യേക തരം ലെന്‍സ് ഉണ്ടാക്കിയിരുന്നു. ഇക്കാലത്ത് മിക്കവര്‍ക്കും സ്മാര്‍ട്ട് ഫോണുണ്ടല്ലോ പുരുഷന്മാര്‍ ഏറ്റവും കൂടുതല്‍ ജാള്യത അനുഭവിക്കുന്നതും, അസൗകര്യങ്ങളുണ്ടെന്നും സമയനഷ്ടമുണ്ടാക്കുന്ന ഇടപാടാണെന്നുമൊക്കെ പറയുന്ന ബീജ പരിശോധനയ്ക്ക് ഇതിനെ പ്രയോജനപ്പെടുത്താനാവുമോ എന്ന ചിന്തയുണ്ടായത് അങ്ങനെയാണ.് ഇനിയിപ്പോള്‍ വീട്ടിലിരുന്നു തന്നെ സ്‌പേം കൗണ്ട് അറിയാന്‍ കഴിയും.
ഷിക്കാഗോയിലുള്ള ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിംഗ് പ്രൊഫസറാണ് ഡോ.കൊബൊരി.
https://www.facebook.com/Malayalivartha


























