പാക് മോഡലിനെ കൊന്ന മകനെ തന്റെ സാന്നിധ്യത്തില്‍ വെടിവച്ച് കൊല്ലണമെന്ന് പിതാവ്

പാക് മോഡലും ടെലിവിഷന്‍ അവതാരകയുമായ ഖാന്തീല്‍ ബലൂച്ചിനെ കൊലപ്പെടുത്തിയ മകനെ തന്റെ മുന്നില്‍ വച്ച് വെടിവെച്ച് കൊല്ലണമെന്ന് പിതാവ് അന്‍വര്‍ ആവശ്യപ്പെട്ടു. മകനായ വാസീമിനെ വെടിവെച്ച് കൊല്ലണമെന്നും അവന്‍ തന്റെ മകളെ ശ്വാസം മുട്ടിച്ച് കൊന്നവനാണെന്നും ഖാന്തീലിന്റെ പിതാവ് അന്‍വര്‍ അസീം പറഞ്ഞു.
ജുലായ് 14 ന് മുള്‍ട്ടാനില്‍ താമസിക്കുന്ന അന്‍വറിനെ കാണാനെത്തിയ ഇവരെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് വാസിം കൊന്നത്.നേരത്തെ ഖാന്തീല്‍ ബലൂച് കൊലപാതകിയായ സഹോദരന് പോലും അത്താണിയായിരുന്നു എന്ന് പിതാവ് മുഹമ്മദ് അസീം വെളിപ്പെടുത്തിയിരുന്നു. തന്റെ മകളെ കൊലപ്പെടുത്തിയ മകന്‍ വസീമിനെതിരെ കോടതിയില്‍ കേസ് നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഖാന്തീല്‍ ബലൂച് എന്റെ മകളായിരുന്നുവെങ്കിലും മകന്റെ സ്ഥാനത്താണ് താന്‍ അവളെ കണ്ടിരുന്നതെന്ന് പീതാവ് പറയുന്നു. ഖാന്തീല്‍ ബലൂചിന്റെ നേട്ടങ്ങളില്‍ മകന്‍ വസീം അസൂയാലുവായിരുന്നു. ഒരു കാരണവും കൂടാതെയാണ് അവളെ കൊലപ്പെടുത്തിയതെന്നും പിതാവ് ആരോപിയ്ക്കുന്നു. ബലൂച് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ വിവാദ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്ന് വസീം പൊലീസിനോട് പറഞ്ഞു. മോഡലിംഗ് ഉപേക്ഷിക്കണമെന്ന് വസീം നേരത്തേ ബലൂചിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ബലൂച് അത് അനുസരിക്കാന്‍ തയ്യാറായിരുന്നില്ല. ഇതാണ് കൊലപാതകത്തിന് പ്രേരണയായത്. സ്ത്രീകള്‍ വീട്ടിനുള്ളില്‍ കഴിയാനുള്ളവരാണെന്നും അവര്‍ക്ക് പുറത്തിറങ്ങാന്‍ അര്‍ഹതയില്ലെന്നും ഇയാള്‍ വിശ്വാസിച്ചിരുന്നു. തന്റെ സഹോദരിയുടെ വൃത്തികെട്ട ചിത്രങ്ങള്‍ കാണുന്നത് തനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നതായി വസീം പറയുന്നു.
https://www.facebook.com/Malayalivartha


























