മ്യൂണിക്കിലുണ്ടായ വെടിവയ്പ്പില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ജര്‍മനിയിലെ ഷോപ്പിംഗ് സെന്ററിലുണ്്ടായ വെടിവയ്പില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. മ്യൂണിക്കിലെ ഒഇഎസ് ഷോപ്പിംഗ് സെന്ററിലാണ് വെടിവയ്പ് നടന്നത്. അതേസമയം വെടിവയ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഇത് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.
ആക്രമണത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമായിട്ടില്ല. വെടിവയ്പിനെ തുടര്‍ന്ന് വലിയ ്രപദേശത്ത് പരന്നുകിടക്കുന്ന ഷോപ്പിംഗ് സെന്റര്‍ തത്കാലത്തേക്കു പൂട്ടി. ഷോപ്പിംഗ് മാളില്‍നിന്ന് ആളുകള്‍ പുറത്തേക്ക് ഓടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വെടിവയ്പിനെ കുറിച്ചു സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, ഭീകരാക്രമണമാണ് ഉണ്ടായതെന്ന് ജര്‍മ്മന്‍ പോലീസ് വ്യക്തമാക്കി. ബവേറിയയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളിലാണ് വെടിവയ്്പ് നടന്നത്.
https://www.facebook.com/Malayalivartha


























