കാബൂളില്‍ ഹസാരാ വിഭാഗത്തിന്റെ പ്രകടനത്തിന് നേരെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 50 പേര്‍ മരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്

അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഹസാരാ വിഭാഗത്തിന്റെ പ്രകടനത്തിന് നേരെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 50 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. കാബൂളില്‍ ദേ മസാങ് സര്‍ക്കിളില്‍ തടിച്ചു കൂടിയ നൂറു കണക്കിനാളുകള്‍ക്കിടയിലാണ് ഇരട്ട സ്‌ഫോടനമുണ്ടായത്.
അഫ്ഗാന്‍ ജനസംഖ്യയുടെ 9 ശതമാനം മാത്രം വരുന്ന ഹസാരെ സമുദായം ശിയാവിഭാഗത്തില്‍ പെട്ടവരാണ്. ഇലക്ട്രിക് ലൈന്‍ വേണമെന്ന ആവശ്യമുയര്‍ത്തി ഇവര്‍ നടത്തിയ പ്രകടനത്തിനിടെ മൂന്ന് ചാവേര്‍ സ്‌ഫോടനങ്ങളാണ് ഉണ്ടായത്.
https://www.facebook.com/Malayalivartha


























