വ്യാജ വിലാസത്തില്‍ സൈബര്‍ രംഗത്ത് കറങ്ങുന്നവരെ കുടുക്കാന്‍ യുഎഇ

ആധുനിക ലോകത്ത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് ശ്രദ്ദയില്‍പ്പെട്ടതിനെ തുടര്‍ന്ന് സൈബര്‍ കുറ്റക്യത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടികളുമായി യുഎഇ രംഗത്ത് എത്തി. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു.
പുതിയ നിയമ പ്രകാരം വ്യാജവിലാസത്തിലോ മറ്റുള്ളവരുടെ മേല്‍വിലാസത്തിലോ സൈബര്‍ ലോകത്ത് കറങ്ങുന്നവരെ കണ്ടെത്താന്‍ വ്യാപകമായ പദ്ധതികള്‍ പോലീസ്, രഹസ്യാന്യേഷണ വിഭാഗം തയ്യാറാക്കിയിട്ടുണ്ട്. നിയമ ലംഘകര്‍ക്ക് കടുത്ത ശിക്ഷയും ഏതാണ്ട് 5 ലക്ഷം മുതല്‍ 20 ലക്ഷം ദിര്‍ഹത്തിലധികമുള്ള പിഴയും നിയമത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. രാജ്യത്തിന്നകത്ത് പ്രവര്‍ത്തിക്കുന്നതും അല്ലാത്തതുമായ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ നാഷണല്‍ മീഡിയാ കൗണ്‍സില്‍ ക്യത്യമായി നിരീക്ഷിക്കുന്നുണ്ട്. യുഎഇ ക്കെതിരെ വരുന്ന വാര്‍ത്തകളെ കുറിച്ച് കൗണ്‍സില്‍ അന്യേഷണം നടത്തും.
കൗണ്‍സില്‍ നല്‍കുന്ന അന്യേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അത്തരം മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. രാജ്യത്തെത്തുന്ന ഓണ്‍ലൈന്‍ മാധ്യമ വാര്‍ത്തയും ശക്തമായി നിരീക്ഷിക്കും. മാധ്യമ സ്വാതന്ത്രം നിലനിര്‍ത്തികൊണ്ട് തന്നെ മാധ്യമങ്ങള്‍ പാലിക്കേണ്ട നിയമങ്ങള്‍ ക്രത്യമായി പാലിക്കുന്നുണ്ടോ എന്നും സമിതി നിരീക്ഷിക്കും.
https://www.facebook.com/Malayalivartha


























