കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു; 18 വീടുകള്‍ കത്തിനശിച്ചു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കാലിഫോര്‍ണിയയില്‍ അതിവേഗം പടര്‍ന്ന കാട്ടുതീയില്‍ 18 വീടുകള്‍ കത്തിനശിച്ചു. സാന്റ ക്ലാരിറ്റ താഴ്‌വരയിലെകാട്ടുതീയില്‍ 22,000 ഏക്കര്‍ വനം കത്തിനശിച്ചു. ഇതിനകം 1,500 വീടുകള്‍ ഒഴിപ്പിച്ചു.
ലോസ് ആഞ്ചലസ് മലനിരകളിലേക്ക് കാട്ടുതീ പടരുന്നതായാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കാതിരിക്കാന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് വെള്ളം തളിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha


























