Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് ചൈന

27 SEPTEMBER 2016 11:30 AM IST
മലയാളി വാര്‍ത്ത

കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് ചൈന രംഗത്ത്. പാകിസ്ഥാന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്ന് ചൈന വ്യക്തമാക്കി. പാക് മാധ്യമങ്ങളില്‍ തന്റെ പേരില്‍ പ്രസിദ്ധീകരിച്ച പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് യു ബൊരനുംഇതോടോപ്പം വ്യക്തമാക്കി.

വിദേശത്തുനിന്ന് ആക്രമണമുണ്ടായാല്‍ പാക്കിസ്ഥാനു പൂര്‍ണ പിന്തുണ നല്‍കുമെന്നു കഴിഞ്ഞയാഴ്ച ലഹോറിലെ ചൈനീസ് കോണ്‍സല്‍ ജനറല്‍ യു ബോരന്‍ അറിയിച്ചതായി പാക്കിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.

മാധ്യമപ്രവര്‍ത്തകര്‍ സൂചിപ്പിച്ചതുപോലെയുള്ള ഒരു സാഹചര്യത്തെപ്പറ്റി അറിയില്ലെന്ന് പുതുതായി നിയമിതനായ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജെങ് സുഹാങ് പറഞ്ഞു. വിഷയത്തില്‍ ചൈനയുടെ നിലപാട് വ്യക്തമാണ്. പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണം. ദക്ഷിണ ഏഷ്യയുടെ പുരോഗതിക്കും സമാധാനത്തിനും സ്ഥിരതയ്ക്കും അത് ആവശ്യമാണെന്നും ചൈന വ്യക്തമാക്കി.

ഇന്ത്യയുമായി സംഘര്‍ഷമുണ്ടാകുന്ന സാഹചര്യത്തില്‍ ചൈനയുടെ പൂര്‍ണ പിന്തുണ പാകിസ്താന് നല്‍കുമെന്ന് യുവിനെ ഉദ്ധരിച്ച് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പ്രസ്താവന തെറ്റാണെന്ന് യു വ്യക്തമാക്കിയിരിക്കുകയാണ്.

കശ്മീരിലെ നിലവിലെ സാഹചര്യം എന്താണെന്ന് അറിയില്ല. ഇക്കാര്യത്തില്‍ ചൈനയുടെ നിലപാട് സുസ്ഥിരവും വ്യക്തവുമാണ്. കശ്മീര്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യു പറഞ്ഞു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് പാകിസ്താന് പിന്തുണ പ്രഖ്യാപിച്ചുവെന്ന പ്രസ്താവന ചൈന നിഷേധിക്കുന്നത്.

ജമ്മു കശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്നാണ് വീണ്ടും ഇന്ത്യപാക്ക് ബന്ധം വഷളായത്. ഈ മാസം 18ന് ഉണ്ടായ ആക്രമണത്തില്‍ 19 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. പാക്ക് പിന്തുണയോടെയാണ് ഭീകരര്‍ ആക്രമണം നടത്തുന്നത് എന്നാണ് ഇന്ത്യന്‍ ആരോപണം. ഇതിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിരുന്നു. ഇതോടെ, ഇന്ത്യപാക്ക് യുദ്ധം വരെ ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ പടര്‍ന്നു. ഇത്തരത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മേഖലയിലെ പ്രധാന ശക്തികളിലൊന്നായ ചൈനയുടെ നിലപാട് നിര്‍ണായകമായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (3 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (3 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (3 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (4 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (4 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (6 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (6 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (6 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (6 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (9 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (9 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (10 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (10 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

Malayali Vartha Recommends