ഇന്ത്യയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പ്രസ്താവനക്കെതിരെ യു.എസ്

ഇന്ത്യക്കെതിരേ അണ്വായുധം പ്രയോഗിക്കുമെന്ന പാക്കിസ്ഥാന്റെ നടപടിക്കെതിരെ യുഎസ് രംഗത്ത്. നിരുത്തവാദപരമായ പ്രസ്താവനയാണ് പാക്കിസ്ഥാന്‍ നടത്തിയിരിക്കുന്നതെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിലയിരുത്തി. പാക് നടപടി ഗൗരവമേറിയതും ആശങ്ക ഉളവാക്കുന്നതുമാണ്. അണ്വായുധങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി വക്താവ് മാര്‍ക്ക് ടോണര്‍ വ്യക്തമാക്കി.
ഇന്ത്യക്കെതിരേ ആവശ്യം വന്നാല്‍ അണ്വായുധം പ്രയോഗിക്കുമെന്ന് പാക് പ്രതിരോധമന്ത്രി ക്വാജ മുഹമ്മദ് ആസിഫ് പ്രാദേശിക ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനെ ചൂണ്ടിക്കാണിച്ച ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റണ്‍ പ്രസ്താവനയില്‍ ആശങ്കപ്പെട്ടിരുന്നു. ജിഹാദികള്‍ പാക് സര്‍ക്കാരിനെ മറിച്ചാല്‍ അണ്വായുധം അവരുടെ പക്കലെത്തും. അതോടെ അണ്വായുധ ചാവേറുകള്‍ ഉണ്ടാകും. അത്തരമൊരു ഭീതിദമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ഹില്ലരി പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം, ഇന്ത്യക്കെതിരെ പരാതിയുമായി പാക്കിസ്ഥാന്‍ ഐക്യരാഷ്ട്ര സഭയെ സമീപിച്ചു.
https://www.facebook.com/Malayalivartha


























