വൈറസ് ആക്രമണത്തില്‍ ഫേസ്ബുക്ക്, ക്ലിക്ക് ചെയ്താല്‍ സുഹൃത്തുക്കള്‍ക്ക് അശ്‌ളീല മെസേജ് പോകും

ഫേസ്ബുക്കില്‍ വീണ്ടും വൈറസ്. വീഡിയോ രൂപത്തിലുള്ള വൈസാണ് മെസേജ് ഇന്‍ബോക്‌സുകളില്‍ പടരുന്നത്. ചാറ്റ്ബോക്സിലൂടെ വീഡിയോ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന വൈറസില്‍ ക്ലിച്ച് ചെയ്താല്‍ സുഹൃത്തുക്കളായ മറ്റുള്ളവരിലേക്കും അതിവേഗം പടരുന്ന അവസ്ഥയാണ് നിലവിലുള്ളത്. കമ്പ്യൂട്ടറിലേക്കും സ്മാര്‍ട്ട്ഫോണിലേക്കും വൈറസ് ബാധിക്കും. മെസേജ് ബോക്സില്‍ വരുന്ന ഈ വീഡിയോ ക്ലിക്് ചെയ്യുമ്പോഴാണ് വൈറല്‍ അതിന്റെ തനിസ്വരൂപം പുറത്തെടുക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ കമ്പ്യൂട്ടറും മൊബൈല്‍ ഫോണും അടിച്ചു പോകാന്‍ വരെ സാധ്യതയുണ്ട്.
ഫേസ്ബുക്ക് സുഹൃത്തിന്റെ മെസേജായി എത്തുന്ന ഈ വൈറസ് തുറക്കുന്നതോടെ സ്വന്തം അക്കൗണ്ടിനെയും കമ്പ്യൂട്ടറിനെയും ബാധിക്കുന്നതിനൊപ്പം സ്വന്തം ഫ്രണ്ട്സ് ലിസ്റ്റിലുള്ളവര്‍ക്കെല്ലാം മെസേജായി ലഭിക്കുകയും ചെയ്യുന്നു. ചില സുഹൃത്തുക്കളെ ടാഗ് ചെയ്തു വീഡിയോ എത്താം. സുഹൃത്തിന്റെ വീഡിയോ എന്ന വിധത്തിലാണ് വൈറസ് പൊങ്ങിവരുന്നത്. ഇതു കാണുന്ന യൂസര്‍ സ്വാഭാവികമായും അടുത്ത പടിയായി ചിത്രത്തില്‍ ക്ലിക്കു ചെയ്ത് തുറക്കാന്‍ ശ്രമിക്കും. ഇങ്ങനെ ശ്രമിക്കുമ്പോഴാണ് വൈറല്‍ പടരുന്നതും മറ്റുള്ളവരിലേക്ക് ടാഗ് ചെയ്തു ചാറ്റ് രൂപത്തിലും വീഡിയോ പടരുന്നത്.
വീഡിയോയ്ക്ക് പിന്നാലെയെത്തുന്ന ഫ്‌ളാഷ് പ്ലെയര്‍ അപ്ഡേറ്റ് വഴിയാണ് വൈറസ് കമ്പ്യൂട്ടറിനെ ബാധിക്കുന്നത്. ബാധിച്ചുകഴിഞ്ഞാല്‍ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ ചോര്‍ത്തുന്നതിനൊപ്പം, ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്ക് അശ്ലീല വീഡിയോ അയക്കുകയും ചെയ്യുകയാണ് വൈറസിന്റെ പ്രവര്‍ത്തനം. ഫേസ്ബുക്ക് അക്കൗണ്ടില്‍ ലോഗ് ഔട്ട് ബട്ടണ്‍ വരെ ഹൈഡ് ചെയ്യാന്‍ പ്രാപ്തിയുള്ള വൈറസ് ആക്രമണമാണ് വ്യാപിക്കുന്നത്.
അതിവേഗം പടര്‍ന്നു പിടിക്കുന്ന ട്രോജന്‍ വിഭാഗത്തില്‍ പെട്ടവയാണ് ഈ വൈറസെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. സാധാരണ നിലയില്‍ പടരുന്ന സ്പാമുകളെപോലെയല്ലത്രെ ഇവ. ഫേസ്ബുക്ക് അക്കൗണ്ടിനെയും അത് തുറക്കുന്ന കമ്പ്യൂട്ടറിനെയും ബാധിക്കുന്നതിന് ശേഷിയുള്ള വൈറസാണ് പടര്‍ന്നുകൊണ്ടിരിക്കുന്നത്. കൃത്യമായ ആന്റിവൈറസ് അപ്ഡേറ്റ് ഇല്ലാത്ത കമ്പ്യൂട്ടറുകളിലാണ് വൈറസ് പെട്ടെന്ന് ബാധിക്കുന്നത്. വൈറസ് ലിങ്കില്‍ ക്ലിക്ക് ചെയ്തെന്നു ബോധ്യപ്പെട്ടാല്‍ ഉടന്‍ ബ്രൗസര്‍ ക്ലോസ് ചെയ്ത് ക്യാഷ് ക്ലിയര്‍ ചെയ്യുകയാണ് വേണ്ടത്. പെട്ടെന്നു തന്നെ ആന്റിവൈറസ് സ്‌കാന്‍ നല്‍കുകയും വേണം.
ഇതു സംബന്ധിച്ച് 2011 മുതലുള്ള സംശയങ്ങളും അതിന് പലരായി നല്‍കിയിരിക്കുന്ന ഉത്തരങ്ങളും ഇപ്പോഴും എഫ്ബി ഹെല്‍പ് ഫോറങ്ങളിലുണ്ട്. ഇപ്പോള്‍ ചിലര്‍ക്ക് ഈ പോസ്റ്റുകള്‍ റിവൂവ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ സാധിക്കുന്നുണ്ട്. മറ്റു ചിലര്‍ക്കാകട്ടെ അവര്‍ പുതിയ സ്റ്റാറ്റസ് അപ്ഡേഷനിടുന്നതോടെ ഈ ലിങ്ക് അപ്രത്യക്ഷമാകും. ആക്ടിവിറ്റി ലോഗില്‍ പോലും പിന്നെ സംഗതി കാണില്ല. മറ്റു ചിലര്‍ക്ക് പക്ഷേ ഈ സ്പാം മെസേജ് ക്ലിക്ക് ചെയ്ത കംപ്യൂട്ടറില്‍ പിന്നെ എഫ്ബി ലോഗിന്‍ ചെയ്യാനാകില്ല. മൊബൈല്‍ വഴിയോ മറ്റൊരു കംപ്യൂട്ടറിലോ കയറി പാസ്വേഡ് മാറ്റുകയാണ് ഇവര്‍ക്കു മുന്നിലുള്ള വഴി. അത് പലതിലും വിജയം കാണുന്നുമുണ്ട്. ചിലര്‍ ബ്രൗസര്‍ ഇന്‍സ്റ്റാള്‍ ചെയ്തും. രക്ഷപ്പെടുന്നു. എന്തായാലും വിഡിയോ ലിങ്കുമായി വരുന്ന പോസ്റ്റുകള്‍ സൂക്ഷ്മമായി പരിശോധിച്ച് സംഗതി പിശകാണെന്നു കണ്ടാല്‍ ക്ലിക്ക് ചെയ്യാതിരിക്കുകയാണ് പ്രധാന വഴി.
അഥവാ ക്ലിക് ചെയ്തു കുടുങ്ങിയവര്‍ വീഡിയോ ലിങ്ക് എത്രയും വേഗം ഡിലീറ്റ് ചെയ്യുകയാണ് വേണ്ടത്. അതിന് ലിങ്കായി വന്നിട്ടുള്ള പോസ്റ്റിന്റെ വലതു വശത്ത് മുകളില്‍ കോര്‍ണറിലായി ചിലതില്‍ ഒരു ഡ്രോപ് ഡൗണ്‍ ഐക്കണുണ്ടാകും. അതിനകത്ത് ഓപ്ഷനുമുണ്ടാകും. എത്രയും പെട്ടെന്ന് സംഗതി നിങ്ങളുടെ ടൈംലൈനില്‍ നിന്ന് റിമൂവ് ചെയ്തേക്കുക. അല്ലെങ്കില്‍ മറ്റുള്ളവര്‍ അതില്‍ ക്ലിക്ക് ചെയ്യാനുള്ള സാധ്യതയേറെയാണ്.
https://www.facebook.com/Malayalivartha


























