സല്‍മാന്‍ രാജാവിന്റെ മകളെ തപ്പി ഫ്രഞ്ച് പൊലീസ്, ജോലിക്കാരനെ കൊല്ലാന്‍ ഉത്തരവിട്ട സൗദിരാജകുമാരി അറസ്റ്റ്‌പേടിച്ച് നാടുവിട്ടു

സല്‍മാന്‍രാജാവിന്റെ മകളെ അറസ്റ്റ് ചെയ്യാനായി ഫ്രഞ്ച് പൊലീസ് സൗദ്യ അറേബ്യയിലെത്തി. വീട്ടിലെ ജോലിക്കാരനെ കൊല്ലാന്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശം നല്‍കിയതാണ് കേസ്. ആ പട്ടിയെ കൊല്ലൂ, അയാള്‍ ജീവിക്കാന്‍ അര്‍ഹനല്ലെന്നാണ് രാജകുമാരി ആയുധധാരിയായ സഹായിയോട് ആവശ്യപ്പെട്ടത്. രാജകുമാരി സൗദിയിലെത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുദിവസം കസ്റ്റഡിയില്‍ കഴിഞ്ഞ ഇയാളെ കോടതിയില്‍ ഹാജരാക്കി.
53കാരനായ ഫ്രഞ്ചുകാരനെയാണ് രാജകുമാരി കൊലപ്പെടുത്താന്‍ ആവശ്യപ്പെട്ടത്. തന്റെ കാലില്‍ ചുംബിക്കാന്‍ ഇയാളോട് രാജകുമാരി ആവശ്യപ്പെട്ടതായും സൂചനയുണ്ട്. മുന്‍ രാജാവ് ഖാലിദ് ബിന്‍ അബ്ദുള്‍ അസീസിന്റെ അടുത്ത ബന്ധുവാണ് സംഭവത്തിലുള്‍പ്പെട്ട സൗദി വംശജയെന്നാണ് ആദ്യം കരുതിയിരുന്നത്.
എന്നാല്‍, വാര്‍ത്ത പുറത്തുവിട്ട ഫ്രാന്‍സിലെ പോണ്ട് മാസിക തന്നെ അത് ഹാസ രാജകുമാരിയാണെന്ന് വെളിപ്പെടുത്തി. ഇപ്പോഴത്തെ രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദിന്റെ ഏക മകളാണ് ഹാസ.
പാരീസിലെ സ്ഥിരം സന്ദര്‍ശകയായ ഹാസ, ആഡംബര ജീവിതം ഇഷ്ടപ്പെടുന്നയാളാണ്. എന്നാല്‍, താമസസ്ഥലത്തെത്തിയ ഫ്രഞ്ചുകാരന്‍ രാജകുമാരിയുടെ ചിത്രങ്ങളെടുക്കുന്നതില്‍നിന്ന് തടയുക മാത്രമാണ് ചെയ്തതെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ കോടതിയില്‍ പറഞ്ഞു. തന്റെ ചിത്രങ്ങളെടുത്ത ഇയാളെ രാജകുമാരി കൈയോടെ പിടികൂടുകയായിരുന്നു. എന്നാല്‍, വീട് അലങ്കരിക്കാനെത്തുന്നവര്‍ ചിത്രങ്ങളെടുക്കുന്നത് സ്വാഭാവികമാണെന്ന് ജഡ്ജി പറഞ്ഞു.ഫ്രാന്‍സില്‍ നിയമ നടപടികള്‍ക്ക് വിധേയയാകാതിരിക്കന്നതിന് ഹാസ രാജകുമാരി നയതന്ത്ര പരിരക്ഷ ആവശ്യപ്പെട്ടിട്ടുമുണ്ട്.
https://www.facebook.com/Malayalivartha


























