ജപ്പാന്‍ ശാസ്ത്രജ്ഞന്‍ യോഷിനോരി ഓസുമിക്ക് വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം

ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ജപ്പാന്‍ കോശ ശാസ്ത്രജ്ഞനായ യോഷിനോരി ഓസുമിക്ക് ലഭിച്ചു. ശരീരകോശങ്ങളുടെ നാശങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്കും കണ്ടെത്തലിനുമാണ് പുരസ്‌കാരത്തിനര്‍ഹനായത്.
ശരീരകോശങ്ങള്‍ എങ്ങനെ നശിക്കുന്നുവെന്നും പുനര്‍നിര്‍മ്മിക്കപ്പെടുന്നു (ഓട്ടോഫാജി) എന്നതിനെ സംബന്ധിച്ചാണ് യോഷിനോരി ഓസുമിയുടെ പഠനങ്ങള്‍.
കഴിഞ്ഞ വര്‍ഷം വൈദ്യശാസ്ത്രത്തിനുള്ള പുരസ്‌കാരം മൂന്നു ജീവശാസ്ത്രജ്ഞരാണ് പങ്കിട്ടത്. മലേറിയയ്ക്കുള്ള ചികിത്സ വികസിപ്പിച്ചതിനായിരുന്നു പുരസ്‌കാരം. സ്റ്റോക്ക്‌ഹോമില്‍ നടന്ന ചടങ്ങിലായിരുന്നു വിജയിയെ പ്രസ്താവിച്ചത്.

https://www.facebook.com/Malayalivartha


























