മാത്യു ചുഴലിക്കാറ്റിന് പിന്നാലെ ഹെയ്ത്തിയില്‍ പകര്‍ച്ചവ്യാധികളും; കോളറ ബാധിച്ച് നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍

കനത്ത നാശം വിതച്ച മാത്യു ചുഴലിക്കാറ്റിന് പിന്നാലെ ഹെയ്ത്തിയില്‍ പകര്‍ച്ചവ്യാധികളും പിടിമുറുക്കുന്നു. കോളറ ബാധിച്ച് നിരവധി പേര്‍ മരിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കുന്നു. രോഗം അതിവേഗം പടരാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
സംഹാര താണ്ഡവമാടിയ മാത്യു ചുഴലിക്കാറ്റ് 877 ജീവനെടുത്തതിന് പിന്നാലെയാണ് ദുരന്തം കോളറയുടെ രൂപത്തില്‍ ഹെയ്ത്തിക്കാരെ പിടികൂടിയിരിക്കുന്നത്. കോളറ ബാധിച്ച് 13 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ യഥാര്‍ഥ ചിത്രം അതല്ലെന്നുറപ്പ്. കോളറ ബാധിതരായി 62 പേര്‍ ഗുരുതരാവസ്ഥയിലാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് വൃത്തിരഹിതമായിത്തീര്‍ന്ന ചുറ്റുപാടാണ് ഹെയ്ത്തിയില്‍ കോളറ പടര്‍ന്ന് പിടിക്കാന്‍ കാരണമായത്. ശുദ്ധജലക്ഷാമവും വൃത്തിഹൂനമായ അന്തരീക്ഷവും ചേര്‍ന്ന് ഹെയ്തി ജനതയെ വീര്‍പ്പ് മുട്ടിക്കുകയാണ്. ചുഴലിക്കാറ്റും കവിഞ്ഞൊഴുകിയ നദികളും അവശേഷിപ്പിച്ച മാലിന്യക്കൂമ്പാരങ്ങളാണ് ഇപ്പോള്‍ ഹെയ്തിയിലെ കാഴ്ച. കോളറ കൂടി വില്ലനായെത്തിയതോടെ ഹെയ്തിയുടെ ദുരന്തം ഒഴിയുന്നതേയില്ല.
https://www.facebook.com/Malayalivartha


























