ഒരു വര്‍ഷത്തിനുശേഷം ഇന്ത്യയുടെ ഒളിമ്പിക് വിലക്ക് പിന്‍വലിച്ചു

അഴിമതിയാരോപണങ്ങളെ തുടര്‍ന്ന് ഇന്ത്യയ്ക്ക് മേല്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതിനെ തുടര്‍ന്നാണ് വിലക്ക് നീക്കാന്‍ ഐ.ഒ.സി. തയ്യാറായത്. മൂന്ന് ഐ.ഒ.സി. നിരീക്ഷകരുടെ മേല്‍നോട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയ്ക്ക് വലിയ നാണക്കേട് ഉണ്ടാക്കിയ വിലക്ക് നീക്കാന്‍ തീരുമാനമായത്.
ലോക സ്‌ക്വാഷ് ഫെഡറേഷന്‍ മേധാവിയും ബി.സി.സി.ഐ മേധാവി എന്‍ .ശ്രീനിവാസന്റെ സഹോദരനുമായ എന്‍ . രാമചന്ദ്രനാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ പുതിയ അധ്യക്ഷന്‍ .
അഴിമതിയാരോപണം നേരിടുന്നവരെ ഭാരവാഹികളാക്കിയതിനെ തുടര്‍ന്ന് 2012 ഡിസംബര്‍ നാലിനാണ് ഐ.ഒ.സി ഇന്ത്യയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
https://www.facebook.com/Malayalivartha
























