ഇരുമ്പു കൂടുകളില്‍ 5 ലക്ഷം മനുഷ്യര്‍

ലോകത്തെ അതിസമ്പന്ന നഗരങ്ങളിലൊന്നായ ഹോങ്കോങ്ങില്‍ 5 ലക്ഷം പേര്‍ കൂട്ടിലടച്ച മൃഗങ്ങളെ പോലെയുള്ള ജീവിത സാഹചര്യവുമായി കഴിയുന്നു. ഒരു മുറി പോലും താമസത്തിന് വാടകയ്‌ക്കെടുക്കാന്‍ കഴിയാത്ത കുറച്ച് വരുമാനമുള്ളവരാണ് ആറടി നീളവും രണ്ടര അടി വീതിയുമുള്ള ഇരുമ്പ് കൂടുകളില്‍ ജീവിക്കുന്നത്.
ഓരോരുത്തരുടേയും വസ്‌ത്രങ്ങളുള്‍പ്പെടെ എല്ലാ അവശ്യസാധനങ്ങളും അതിനകത്ത് തന്നെ വയ്‌ക്കേണ്ടതിനാല്‍ ഉറങ്ങുമ്പോള്‍ കാല്‍ പോലും ഒന്നു നിവര്‍ത്തിവയ്‌ക്കാന്‍ കഴിയില്ല. ഒറ്റപ്പെട്ട സ്ഥലങ്ങളിലും കെട്ടിടങ്ങളുടെ ഇടയിലുമായിരിക്കും ആവശ്യത്തിന് ശുചിത്വ സൗകര്യങ്ങളൊന്നുമില്ലാതെ ആയിരിക്കും ഇവ സജ്ജീകരിക്കുക. അതി കഠിനമായ ചൂടും ഇരുട്ടു നിറഞ്ഞതുമായ ഈ കൂട് താമസയോഗ്യമേയല്ല എന്ന് ബ്രട്ടീഷ് വംശജനായ ബ്രയാന്‍ കേസി പറയുന്നു.
70 ലക്ഷത്തോളം ജനസംഖ്യയുള്ള ഹോങ്കോങ്ങില്‍ ഒറ്റമുറി വാടകയ്‌ക്ക് വേണമെങ്കില്‍ 1,00,000 ലേറെ രൂപ നല്‍കണം. അതിനു സാധിക്കാത്തവരാണ് ഈ കൂടുകളില്‍ താമസിക്കുന്നത്.
ഇവിടെ ഏകദേശം അഞ്ചുലക്ഷത്തോളം പേരെങ്കിലും ഇങ്ങനെ ഇരുമ്പ് കൂടുകളില്‍ താമസിക്കുന്നുണ്ടാകാമെന്നാണ് കണക്കാക്കപ്പെടുന്നത് .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























