രാജ്യദ്രോഹക്കേസ് : ഇന്ത്യന്‍വംശജനായ പ്രതിപക്ഷനേതാവ് മലേഷ്യയില്‍ കുറ്റക്കാരന്‍

രാജ്യദ്രോഹക്കേസില്‍ ഇന്ത്യന്‍ വംശജനായ പ്രതിപക്ഷനേതാവ് കുറ്റക്കാരനെന്നു മലേഷ്യന്‍ കോടതി വ്യക്തമാക്കി.
പ്രവിശ്യയിലെ സുല്‍ത്താന്റെ തീരുമാനത്തെ ചോദ്യം ചെയ്‌തു കൊണ്ട് സംസാരിച്ചു പ്രതിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് ആക്ഷന്‍ പാര്‍ട്ടി ചെയര്‍മാന്‍ കര്‍പാല്‍ സിംഗ് . അതാണ് ഈ പ്രശ്‌നത്തിനെല്ലാം കാരണം. പിറാക്ക് സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്ന മുഹമ്മദ് നിസാര്‍ ജമാലുദ്ദീനെ നീക്കം ചെയ്‌ത സുല്‍ത്താന്റെ നിലപാടിനെ സിംഗ് വിമര്‍ശിച്ചിരുന്നു. ഈ സംഭവം 2009 ലാണ് നടന്നത് .
മാര്‍ച്ച് 7 ന് കര്‍പാല്‍ സിംഗിനുള്ള ശിക്ഷ വിധിക്കും. മൂന്നു വര്‍ഷം വരെ തടവ് ലഭിച്ചേക്കാം. അത്തരം വകുപ്പുകളാണ് സിംഗിനുമേല്‍ ചുമത്തിയിരിക്കുന്നത് . കോടതി നടപടിയില്‍ സിംഗ് അത്ഭുതം പ്രകടിപ്പിച്ചു. കൂടാതെ അപ്പീല്‍ നല്‍കുമെന്നും പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമമാണെന്നും ആരോപിച്ചു. മലേഷ്യന്‍ രാഷ്‌ട്രീയത്തിലെ വിവാദ പുരുഷനാണ് എഴുപത്തിമൂന്നുകാരനായ കര്‍പാല്‍ സിംഗ് .
https://www.facebook.com/Malayalivartha

























