വ്യാജ സര്‍ട്ടിഫിക്കറ്റ് : ഇന്ത്യാക്കാരുള്‍പ്പെടെ 25 പേര്‍ക്ക് സിംഗപ്പൂരില്‍ ജയില്‍ ശിക്ഷ

ജോലിക്കാര്‍ക്കായി വ്യാജസര്‍ട്ടിഫിക്കറ്റ് കൊടുത്ത ഏഴ് ഇന്ത്യാക്കാരുള്‍പ്പെടെ 25 വിദേശികള്‍ക്ക് സിംഗപ്പൂരില്‍ ശിക്ഷ വിധിച്ചു. ഇവരില്‍ 22 പേരെ 70 ദിവസത്തെ (10 ആഴ്‌ച) തടവിന് ശിക്ഷിച്ചതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. രണ്ടു പേര്‍ക്ക് 12 ആഴ്‌ചയും ഒരാള്‍ക്ക് നാല് ആഴ്‌ചയും വിധിച്ചു.
നാല് സ്‌ത്രീകളും ശിക്ഷ ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. സര്‍ട്ടിഫിക്കറ്റുകളെല്ലാം നാട്ടില്‍ നിന്ന് സംഘടിപ്പിച്ചതാണ് ഹാജരാക്കിയത് .
പിടിക്കപ്പെട്ടവരില്‍ ആഹാരസാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ മുതല്‍ പാചകം ചെയ്യുന്നവര്‍ വരെയുണ്ട് . എല്ലാപേരും കുറ്റം സമ്മതിക്കുകയും ചെയ്‌തു.
ജോലി ലഭിക്കുന്നതിനുള്ള പാസ്സിന് അപേക്ഷിക്കുന്നതിനിടെ വ്യാജസര്‍ട്ടിഫിക്കറ്റുമായി എത്തുന്നവരെ പിടിക്കുന്നത് സിംഗപ്പൂരില്‍ പതിവായിട്ടുള്ളതാണ് . കഴിഞ്ഞ വര്‍ഷം 78 പേരെയും 2012 ല്‍ 43 പേരെയും ഇങ്ങനെയുള്ള കേസില്‍അകപ്പെട്ട് പിടിക്കപ്പെടുകയും അവരെ വിചാരണ ചെയ്യുകയും ജോലിയില്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്‌തിരുന്നു.
https://www.facebook.com/Malayalivartha

























