തടവിലാക്കപ്പെട്ട 220 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ വിട്ടയച്ചു

കറാച്ചിയിലെ മാലിര്‍ ജയിലില്‍നിന്ന് തടവിലാക്കപ്പെട്ട 220 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ വിട്ടയച്ചു. സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നതായിരുന്നു ഇവരില്‍ ആരോപിക്കപ്പെട്ട കുറ്റം. പാക് ആഭ്യന്തര മന്ത്രാലയമാണ് ഇവരെ വിട്ടയയ്ക്കാന്‍ ഉത്തരവിട്ടത്.
എന്നാല്‍ ഇനിയും 219 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ കസ്റ്റഡിയില്‍ തുടരുന്നുണ്ടെന്ന് മാലിര്‍ ജയില്‍ സൂപ്രണ്ട് ഹസന്‍ സെഹ്‌തോ വ്യക്തമാക്കി. ഇവരെ ജനുവരി അഞ്ചിനു വിട്ടയയ്ക്കമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്യുന്നു
https://www.facebook.com/Malayalivartha






















