പ്രമുഖ ബ്രിട്ടീഷ് പോപ് ഗായകന്‍ ജോര്‍ജ് മൈക്കിള്‍ അന്തരിച്ചു

പ്രമുഖ ബ്രിട്ടീഷ് പോപ് ഗായകന്‍ ജോര്‍ജ് മൈക്കിള്‍(53) അന്തരിച്ചു. ഞായറാഴ്ച ഒക്‌സ്‌ഫോര്‍ഡ്‌ഷെയര്‍ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ലോകമെമ്പാടും നിരവധി ആരാധകരുള്ള മൈക്കിളിന്റെ 10 കോടിയിലധികം ആല്‍ബങ്ങള്‍ വിറ്റുപോയിട്ടുണ്ട്.
ഫെയ്ത്ത്(1987), ലിസണ്‍ വിത്ത്ഔട്ട് പ്രെജഡിസ്(1990), ഫൈവ് ലൈവ്(1993), പെഷ്യന്‍സ്(2004), സിംമ്പോണിക്ക(2014) എന്നിവ അദ്ദേഹത്തിന്റെ പ്രധാന ആല്‍ബങ്ങളാണ്. രണ്ടു ഗ്രാമി അവാര്‍ഡുകള്‍ നേടിയിട്ടുള്ള മൈക്കിളിന് മൂന്നു ബ്രിറ്റ് പുരസ്‌കാരം, നാല് എംടിവി വീഡിയോ മ്യൂസിക് അവാര്‍ഡ്, മൂന്നു അമേരിക്കന്‍ വീഡിയോ മ്യൂസിക് അവാര്‍ഡ് എന്നിവ അടക്കം നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















