ചിലെയില്‍ 7.7 തീവ്രതയില്‍ ശക്തമായ ഭൂചലനം

ചിലെയില്‍ 7.7 തീവ്രതരേഖപ്പെടുത്തിയ ഭൂചലനം. തെക്കന്‍ ചിലെയിലെ പ്യൂര്‍ട്ടോ മോണ്ടില്‍ നിന്ന് ഇരുന്നൂറ്റി ഇരുപത്തഞ്ചുകിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇതേതുടര്‍ന്ന് ചിലെയുടെ ആയിരം കിലോമീറ്റര്‍ ചുറ്റളവില്‍ സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
എവിടെയും ആളപായമില്ലെന്നാണ് വിവരം. ഭൂചലനത്തെ തുടര്‍ന്ന് ചിലെ തീരത്ത് സൂനാമി തിരകള്‍ എത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. ബയോബയോ, അറൗകനിയ, ലൊസ് റിയോസ്, എയ്‌സ് തുടങ്ങിയ തീരപ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. ചിലയിടങ്ങളില്‍ റോഡുകള്‍ തകരുകയും കെട്ടിടങ്ങള്‍ തകരുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha






















