ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ ഇന്ന് പേള്‍ ഹാര്‍ബര്‍ സന്ദര്‍ശിക്കും

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ ഇന്ന് പേള്‍ ഹാര്‍ബര്‍ സന്ദര്‍ശിക്കും. അമേരിക്കന്‍ പ്രസിഡന്റ് ഒബാമയോടൊത്താവും സന്ദര്‍ശിക്കുക. പേള്‍ ഹാര്‍ബര്‍ സന്ദര്‍ശിക്കുന്ന ആദ്യ ജപ്പാന്‍ പ്രധാനമന്ത്രിയാണ് ആബെ. പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സന്ദര്‍ശനം.
നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ ഹിരോഷിമ സന്ദര്‍ശിച്ചിരുന്നു. 1941ല്‍ രണ്ടാം ലോകമഹായുദ്ധത്തോടനുബന്ധിച്ച് ജപ്പാന്‍ പേള്‍ ഹാര്‍ബര്‍ ആക്രമിക്കുകയും ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ജപ്പാന്‍ ഇനി ഒരിക്കലും ഇത്തരത്തിലുള്ള യുദ്ധം ആവര്‍ത്തിക്കില്ലെന്നും യു.എസുമായുള്ള ഐക്യമാണ് ലക്ഷ്യമെന്നും അബെ പ്രസ്താവനയില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha






















