കൊടും ഭീകരനായ ഹഫീസ് സയിദിന് പാകിസ്ഥാന്‍കാരന്‍ മൂന്നു മക്കളെ ദാനം നല്‍കി

മുംബെയ് ആക്രമണത്തിന്റെ സൂത്രധാരനെന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന കൊടും ഭീകരനായ ഹഫീസ് സയിദിന് പാകിസ്ഥാന്‍കാരനായ അബുഹൈദറാണ് തന്റെ മൂന്നു മക്കളെ ജിഹാദ് പ്രവര്‍ത്തനത്തിനായി വിട്ടു കൊടുത്തത് . സയിദ് നേതൃത്വം നല്‍കുന്ന ജമായത് ഉദദവയുടെ പ്രവര്‍ത്തകനാണ് മക്കളെ വിട്ടു നല്‍കി സംഖടനയോടു കൂറു കാണിച്ചത് . ആഗോള ഭീകര സംഘടനയായ ലഷ്‌കറെ തയ്‌ബയുടെ പോഷകസംഘടനയാണ് ജമായത് ഉദ്ദവ.
വിശുദ്ധ യുദ്ധത്തില്‍ അണിചേരാന്‍ തന്റെ മക്കളെ നിങ്ങളുടെ കൈയ്യില്‍ ഏല്‌പിക്കുന്നു എന്നു പറഞ്ഞ് ഹൈദര്‍ ലാഹോറില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള നന്‍കാന സാഹിബ് എന്ന സ്ഥലത്തു വച്ചാണ് മൂന്നു മക്കളെയും ജമാത്‌ഉദ് ദവയ്‌ക്ക് കൈമാറി.
ജിഹാദിനായി മക്കളെ നല്‍കാന്‍ മനസു കാണിച്ച ഹൈദറിനെ ധീരനായ. പിതാവ് എന്ന ഹഫീസ് സയിദ് വിശേഷിപ്പിച്ചു. ജിഹാദ് അവിശ്വാസികള്‍ക്കെതിരായ സമരമാണെന്നും ഒരിക്കലും മുസ്ലീങ്ങള്‍ക്കെതിരായ സമരമല്ലെന്നും സയിദ് പറഞ്ഞു.
https://www.facebook.com/Malayalivartha

























