ഇറ്റലിയിലെ അബ്രൂസോ മേഖലയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ആറു പേര്‍ മരിച്ചു

മധ്യ ഇറ്റലിയിലെ അബ്രുസോ മേഖലയില്‍ റെസ്‌ക്യു ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ആറു പേര്‍ മരിച്ചു. കാന്‌പോ ഫെലിസ് സ്‌കൈ സ്‌റ്റേഷനു സമീപമുള്ള മഞ്ഞുമലയിലാണ് കോപ്റ്റര്‍ തകര്‍ന്നുവീണത്. സ്‌നോ റൈഡിംഗിനിടെ പരിക്കേറ്റ ആളെ ലാ അക്വിലായിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്.
കനത്ത മൂടല്‍മഞ്ഞിലേക്ക് കടന്ന ഹെലികോപ്റ്റര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. റോമിലെ പ്രശസ്തമായ സ്‌കൈയിംഗ് റിസോര്‍ട്ടാണ് കാന്‌പോ ഫെലിസ്. ഇറ്റാലിയന്‍ തലസ്ഥാനമായ റോമില്‍ നിന്നു 120 കിലോമീറ്റര്‍ അകലെയാണിത്.
https://www.facebook.com/Malayalivartha

























