യുഎസ് എഫ്ബിഐയുടെ മേധാവിയായി ജെയിംസ് കോമി തുടരും

അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ എഫ്ബിഐയുടെ തലവനായി ജെയിംസ് കോമി തുടരും. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശ പ്രകാരമാണിത്. കോമിതന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പു പ്രചരണ സമയത്ത്, ഹില്ലരി ക്ലിന്റണെതിരെ ക്രിമിനല്‍ കുറ്റം ചുമത്താതിരുന്നതിനെത്തുടര്‍ന്ന് എഫ്ബിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ് രംഗത്തെത്തിയിരുന്നു.
ട്രംപ് പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിനു മുന്‍പ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് എഫ്ബി തലപ്പത്ത് തുടരാന്‍ ട്രംപ് കോമിയോട് ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha

























