മൈക്കിള്‍ ജാക്‌സന്റെ മരണം കൊലപാതകം; വെളിപ്പെടുത്തലുമായി മകള്‍ പാരിസ്

മൈക്കിള്‍ ജാക്‌സന്റെ മരണം കൊലപാതകമാണെന്ന് ആരോപണം. മകള്‍ പാരിസ് ജാക്‌സണിന്റേതാണ് ഇപ്പോഴത്തെ വിവാദ വെളിപ്പെടുത്തല്‍. റോളിങ് സ്‌റ്റോണ്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് പാരിസ് ഇക്കാര്യം പറഞ്ഞത്. തന്റെ പിതാവ് കൊലചെയ്യപ്പെട്ടതാണെന്നാണ് വിശ്വസിക്കുന്നതെന്നാണ് മോഡല്‍ കൂടിയായ മകള്‍ വ്യക്തമാക്കിയത്.
ഡോക്ടറായിരുന്ന കോണ്‍റാഡ് മറേ അധികമരുന്നുകളാണ് പിതാവിന് നല്‍കിയിരുന്നത് എന്നറിയാം. പക്ഷേ കൊലപാതകം മറ്റാരൊക്കെയോ ആസൂത്രണം ചെയ്ത് വിദഗ്ധമായി നടപ്പിലാക്കിയതാണ്. അതിനു പിന്നില്‍ വലിയ ഗൂഢാലോചന തന്നെ നടന്നിട്ടുണ്ട്. കുടുംബത്തിലുള്ളവര്‍ക്കും അദ്ദേഹത്തിന്റെ അടുത്ത ഫാന്‍സിനും ഇക്കാര്യം അറിയാം.

മൈക്കിള്‍ ജാക്‌സണിന്റേതു പോലെ കൗമാരത്തില്‍ തന്നെ ഏറെ ദുഷ്‌കരമായ കാര്യമാണ് പാരിസിനും സംഭവിച്ചത്. അതും അവര്‍ തുറന്നു പറഞ്ഞു. 14 വയസുള്ളപ്പോള്‍ ഒരു വൃദ്ധന്‍ ലൈംഗികമായി ഉപയോഗിച്ചു. അത് തന്നിലുണ്ടാക്കിയത് വിഷാദ രോഗമായിരുന്നു.

ഏറെ നാളത്തെ ചികിത്സകള്‍ക്കു ശേഷമാണ് അതില്‍ നിന്ന് മുക്തയായത്. ഇപ്പോള്‍ താന്‍ തീര്‍ത്തും വ്യത്യസ്തയായ വ്യക്തിയാണ്. തന്നെ പോലെ തന്നെ പിതാവും കടുത്ത വിഷാദ രോഗിയായിരുന്നു. ഒരേ തരത്തിലുള്ള മരുന്നുകളാണ് ഞങ്ങള്‍ ഇരുവരും ഉപയോഗിച്ചിരുന്നത്. പാരിസ് വ്യക്തമാക്കി.

https://www.facebook.com/Malayalivartha

























