ആന്‍ഡ്രോയിഡ് ഫോണുകളിലെ പൂട്ട് പൊളിക്കല്‍ വെറും കുട്ടിക്കളിയെന്ന് ഗവേഷകര്‍

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളിലെ പാറ്റേണ്‍ ലോക്ക് സംവിധാനം പൊളിക്കാന്‍ ഹാക്കര്‍മാര്‍ക്ക് പോലും സാധിക്കില്ല എന്നു കരുതുന്നെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ആന്‍ഡ്രോയിഡ് ഫോണുകളിലെ പൂട്ട് പൊളിക്കല്‍ വെറും കുട്ടിക്കളി മാത്രമാണെന്നാണ് ലോകത്തെ പ്രശസ്ത സര്‍വകലാശാലകളിലെ ഗവേഷകരുടെ അവകാശവാദം. വീഡിയോയും ഒരു കമ്പ്യൂട്ടര്‍ വിഷന്‍ അള്‍ഗോരിതം സോഫ്റ്റ്‌വെയറും ഉണ്ടെങ്കില്‍ ആന്‍ഡ്രോയിഡ് ഫോണിലേക്ക് നൂഴഞ്ഞുകയറാന്‍ ഒരു പാടുമില്ലത്രേ.
ബ്രിട്ടണിലെ ലാന്‍കാസ്റ്റര്‍, ചൈനയിലെ നോര്‍ത്ത്‌വെസ്റ്റ്, ജര്‍മ്മനിയിലെ ബാത്ത് എന്നീ സര്‍വകലാശാലകളില്‍ നിന്നുള്ള പഠനത്തിലാണ് ഈ സുരക്ഷാ വീഴ്ച ചൂണ്ടികാണിച്ചിരിക്കുന്നത്.
മൂന്ന് ഗ്രിഡുകളിലായി ഒമ്പത് ഡോട്ടുകളാണ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിലെ ലോക്ക് പാറ്റേണ്‍. ലോക്ക് പാറ്റേണ്‍ യൂസര്‍മാര്‍ക്ക് തന്നെ നിശ്ചയിക്കാം. അഞ്ച് തവണ തെറ്റായി പാറ്റേണ്‍ ഉപയോഗിച്ചാല്‍ ഫോണ്‍ താല്‍ക്കാലികമായി ലോക്ഡൗണ്‍ ആകും. എന്നാല്‍ ഒരു ഹാക്കര്‍ക്ക് അഞ്ച് തവണയില്‍ കുറഞ്ഞ ശ്രമംകൊണ്ട് ആന്‍ഡ്രോയിഡ് പൂട്ട് പൊളിക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
യൂസര്‍, ലോക്ക് തുറക്കുന്നതിന്റെ കുറച്ചകലെ നിന്നെടുത്ത വീഡിയോയും കമ്പ്യൂട്ടര്‍ വിഷന്‍ അള്‍ഗോരിതവും മതി ഹാക്കര്‍ക്ക്. അള്‍ഗോരിതത്തിന് വീഡിയോ നല്‍കിയാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ പാറ്റേണ്‍ നല്‍കും. ഫോണ്‍ സ്‌ക്രീനിലുള്ള യൂസറുടെ കൈവിരല്‍ നീക്കം വിശകലനം ചെയ്താണ് അല്‍ഗോരിതത്തിന്റെ പ്രവര്‍ത്തനം.
https://www.facebook.com/Malayalivartha

























