മെക്‌സിക്കന്‍ പ്രസിഡന്റ് യുഎസ് സന്ദര്‍ശനം ഒഴിവാക്കിയേക്കുമെന്ന് സൂചന

മെക്‌സിക്കന്‍ പ്രസിഡന്റ് എന്‍ട്രിക് പെന നിതോ യുഎസ് സന്ദര്‍ശനം ഒഴിവാക്കിയേക്കുമെന്ന് സൂചന. അനധികൃത കുടിയേറ്റം തടയാനെന്നു ചൂണ്ടിക്കാട്ടി മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെയുള്ള പ്രതിഷേധമാണ് ഇതിനു പിന്നിലെന്നാണ് വിവരങ്ങള്‍.
നേരത്തെ, യുഎസ് പദ്ധതി അംഗീകരിക്കില്ലെന്ന് നിതോ വ്യക്തമാക്കിയിരുന്നു. മതില്‍ നിര്‍മിക്കുന്നതിനുള്ള ഉത്തരവില്‍ ബുധനാഴ്ചയാണ് ട്രംപ് ഒപ്പുവച്ചത്. യുഎസ് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിച്ച് മെക്‌സിക്കോയില്‍നിന്നുള്ള അനധികൃത കുടിയേറ്റം തടയുമെന്നു തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ ട്രംപ് പറഞ്ഞിരുന്നു. ഇതിന്റെ ചെലവ് മെക്‌സിക്കോയില്‍നിന്ന് ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ രൂക്ഷമായാണ് മെക്‌സിക്കന്‍ പ്രസിഡന്റ് പ്രതികരിച്ചത്.
https://www.facebook.com/Malayalivartha

























