ഇന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ അലക്‌സാണ്ടര്‍ കഡാക്കിന്‍ അന്തരിച്ചു

ഇന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ അലക്‌സാണ്ടര്‍ കഡാക്കിന്‍ (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ന്യൂഡല്‍ഹിയിലായിരുന്നു അന്ത്യം. 2009ലാണ് റഷ്യന്‍ സ്ഥാനപതിയായി കഡാക്കിന്‍ സ്ഥാനമേറ്റത്. കഡാക്കിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
മികച്ച നയതന്ത്ര വിദഗ്ധനായിരുന്നു കഡാക്കിനെന്നും മോദി ഓര്‍മ്മിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ കഡാക്കിന്‍ വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ റഷ്യ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനു മികച്ച സംഭാവനകള്‍ നല്‍കിയ സുഹൃത്തിനെയാണ് നഷ്ടമായതെന്ന് വിദേശകാര്യ വക്തവ് വികാസ് സ്വരൂപും വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























