പതിനാലുകാരി കുളിമുറിയില്‍ തൂങ്ങിമരിക്കുന്നത് ഫേസ്ബുക്ക് വഴി ലൈവ് സ്ട്രീം ചെയ്തു

പതിനാലു വയസ്സുള്ള പെണ്‍കുട്ടി കുളിമുറിയില്‍ തൂങ്ങിമരിക്കുന്നത് ഫേസ്ബുക്ക് വഴി ലൈവ് സ്ട്രീം ചെയ്തു. മയാമിയിലാണ് സംഭവം. ഒരു സ്‌കാഫ് ഉപയോഗിച്ച് കുളിമുറിയിലെ വാതിലിലെ കമ്പിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. നാക്കിയ വെനന്റ് എന്ന പെണ്‍കുട്ടിയാണ് ആത്മഹത്യ ചെയ്തത്.
നാക്കിയയുടെ ഒരു അടുത്ത സുഹൃത്തായ പെണ്‍കുട്ടിയാണ് ഫേസ്ബുക്കിലൂടെ ലൈവായി ആത്മഹത്യ ചെയ്യുന്നത് ആദ്യം കണ്ടത്. ഉടന്‍ തന്നെ അവള്‍ മയാമി പോലീസിനെ വിളിച്ച് കാര്യം പറയുകയും നാക്കിയയുടെ അഡ്രസ്സ് നല്‍കുകയും ചെയ്തു.
എന്നാല്‍ അവര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോഴേക്കും വളരെ വൈകിയിരുന്നു. തൂങ്ങി മരിച്ച നിലയിലായിരുന്നു പെണ്‍കുട്ടി.
മയാമി ഗാര്‍ഡന്‍സ് പോലീസ് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു.
https://www.facebook.com/Malayalivartha

























