യെമനില്‍ യുഎസ് ആക്രമണത്തില്‍ 14 ഭീകരര്‍ കൊല്ലപ്പെട്ടു

മധ്യ യെമനില്‍ യുഎസ് നടത്തിയ ആക്രമണത്തില്‍ 14 അല്‍ ക്വയ്ദ ഭീകരര്‍ കൊല്ലപ്പെട്ടു. അല്‍ ക്വയ്ദയുടെ ശക്തി കേന്ദ്രമായ അല്‍ ബയ്ദ പ്രവിശ്യയിലാണ് ആക്രമണം നടത്തിയത്. ഭീകരരുടെ പ്രത്യാക്രമണത്തില്‍ ഒരു യുഎസ് സൈനികന്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
യാക്ല ജില്ലയിലെ ഗ്രാമത്തില്‍ നടത്തിയ ആക്രമണത്തില്‍ അബ്ദുള്‍ റൗഫ് അല്‍ ദഹാബ് അടക്കം മൂന്നു അല്‍ ക്വയ്ദ നേതാക്കളും കൊല്ലപ്പെട്ടെന്നാണ് വിവരം. എന്നാല്‍ പ്രദേശത്തെ ആശുപത്രിയും സ്‌കൂളുകളുമാണ് യുഎസ് ആക്രമിച്ചതെന്ന് പ്രവിശ്യ അധികൃതര്‍ കുറ്റപ്പെടുത്തി. മരണസഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha

























