സഞ്ചരിക്കുന്ന കൊട്ടാരമെന്നാല്‍ ഇതാണ്!

ബസ് ബ്ലോക്കിലെങ്ങാനും പെട്ടാല്‍ വൈകുമെന്ന് പേടിയുണ്ടോ എന്നാല്‍ ബസിനു മുകളിലെ ഹെലിപാഡില്‍ തയാറായി നില്‍ക്കുന്ന ഹെലികോപ്ടറില്‍ കയറി പറന്നു പോകൂ. യാത്രയ്ക്കിടയില്‍ ബോറടിച്ചോ എങ്കില്‍ സ്വിമ്മിങ് പൂളിലേക്ക് ഇറങ്ങി അല്‍പ്പസമയം നീന്താം. അതുമല്ലെങ്കില്‍ അല്‍പ്പം ബ്രസീലിയന്‍ കോഫി ഉണ്ടാക്കി കഴിക്കാം. ഇത് ത്രില്ലടിപ്പിക്കുന്ന ഹോളിവുഡ് ചിത്രമല്ല, യാഥാര്‍ഥ്യം. ഫ്യൂരിയോണ്‍ എന്ന അമേരിക്കന്‍ കമ്പനിയുടെ ഏറ്റവും പുതിയ ആഡംബര മോട്ടോര്‍ ഹോമാണ് ഇത്.
അത്യാധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള. ചെറിയ സ്വിമ്മിങ് പൂള്‍, മനോഹരമായ ലിവിങ് ഏരിയ. ഏതൊരു ആഡംബര അപ്പാര്‍ട്ട്മെന്റിനോടും കിടപിടിക്കുന്ന ഇന്റീരിയറാണ് ബസില്‍ ഒരുക്കിയിരിക്കുന്നത്. ടിവിയും ഫ്രിഡ്ജും ഓവനുമൊക്കെ കിടപ്പുമുറിയില്‍ തന്നെയുണ്ട്. ഇതിനൊക്കെ പുറമേയാണ് ബസിനു മുകളില്‍ രണ്ടു പേര്‍ക്കു സഞ്ചരിക്കാവുന്ന റോബിന്‍സണ്‍ ആര്‍22 ഹെലികോപ്റ്ററും തയാറാക്കിയിരിക്കുന്നത്.

പതിനേഴു കോടിയിലധികം രൂപ വിലമതിക്കുന്ന ഈ ചലിക്കുന്ന കൊട്ടാരത്തിന് 45 അടി നീളവും എട്ടടി വീതിയുമാണ് ഉള്ളത്.




https://www.facebook.com/Malayalivartha

























