അമേരിക്കയിലെ നിയുക്ത അറ്റോര്‍ണി ജനറലിനെ ഡോണള്‍ഡ് ട്രംപ് പുറത്താക്കി

അമേരിക്കയിലെ അറ്റോര്‍ണി ജനറലിനെ ഡോണള്‍ഡ് ട്രംപ് പുറത്താക്കി. ട്രംപിന്റെ കുടിയേറ്റവിരുദ്ധ നിയമത്തെ പിന്തുണയ്ക്കാത്തതിനാണ് നടപടി. ഒബാമ നിയമിച്ച സാലി യേറ്റോയെയാണ് പുറത്താക്കിയത്. യു.എസ് സുപ്രീംകോടതിയുടെ പുതിയ ജഡ്ജിയെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും തന്റെ മനസില്‍ അനിയോജ്യനായ ഒരു വ്യക്തി ഉണ്ടെന്ന് ട്രംപ് ഇന്നലെ ട്വിറ്ററില്‍ കുറിച്ചിരുന്നു.
അലബാമ ജഡ്ജ് വില്യം പ്രയോര്‍, കൊളോറാഡോ ജഡ്ജ് നീല്‍ ഗോര്‍സച്ച്, പെന്‍സല്‍ വാനിയ ജ!ഡ്ജ് തോമസ് ഹാര്‍ഡിമന്‍ എന്നിവരാണ് ട്രംപിന്റെ അന്തിമ പട്ടികയിലുള്ള മുന്നുപേര്‍ എന്നാണ് സൂചന. ഇവരില്‍ നിന്ന് ഒരാളെ നോമിനേറ്റ് ചെയ്യും. അമേരിക്കന്‍ ഭരണഘടനയനുസരിച്ച് പ്രസിഡന്റ് നിര്‍ദ്ദേശിക്കുന്ന പേര് സെനറ്റ് അംഗീകരിക്കണം.
https://www.facebook.com/Malayalivartha

























