ഏഴാം വയസ്സില്‍ മൃഗീയ മര്‍ദ്ദനമുറകള്‍, പതിനാലാം വയസ്സില്‍ ബലാത്സംഗം; നടി ആഷ്‌ലി ജൂഡ് തുറന്നുപറയുന്നു താന്‍ അനുഭവിച്ച ക്രൂരതകള്‍!

ഹോളിവുഡ് നടിയും സോഷ്യല്‍ ആക്ടിവിസ്റ്റുമായ ആഷ്‌ലി ജൂഡിന്റെ ഞെട്ടിപ്പിക്കുന്ന തുറന്ന വെളിപ്പെടുത്തലുകള്‍. ഏഴാം വയസ്സില്‍ താന്‍ ക്രൂരമായ മര്‍ദ്ദനമുറകള്‍ക്ക് ഇരയായിട്ടുണ്ടെന്നും പതിനാലാം വയസ്സില്‍ കൂട്ട ബലാത്സംഗത്തിന് വിധേയയായിട്ടുണ്ടെന്നും വെളിപ്പെടുത്തി.
പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള ലൈംഗീകാതിക്രമങ്ങള്‍ക്കെതിരെയുള്ള വേള്‍ഡ് കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത നടി ഡല്‍ഹിയില്‍ സംസാരിക്കുകയായിരുന്നു. ഡബിള്‍ ജിയോപാര്‍ഡി, എ ടൈം ടു കില്‍ എന്നീ ഹോളിവുഡ് ചലച്ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് ആഷ്‌ലി.
''ഏഴാം വയസ്സില്‍ എന്നെ മൃഗീയമായി മര്‍ദിച്ചിരുന്നുവെന്നും പതിനാലാം വയസ്സില്‍ അവര്‍ എന്നെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തു''-വിതുമ്പിക്കൊണ്ട് നടി തുറന്നുപറഞ്ഞു.
സിനിമാ മേഖലയില്‍ നടക്കുന്ന ലിംഗ വിവേചനത്തെക്കുറിച്ചും നടി തുറന്നടിച്ചു. നടന്മാരെക്കാള്‍ 40 ശതമാനം കുറവ് അഭിനയം മാത്രമേ തനിക്ക് ചെയ്യാന്‍ കഴിഞ്ഞുള്ളു എന്ന് ആഷ്‌ലി കുറ്റപ്പെടുത്തി.
ഗായകന്‍ നയോമി ജൂഡിന്റെ പുത്രിയാണ് ആഷ്‌ലി ജൂഡ്.
https://www.facebook.com/Malayalivartha

























