അസമിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നു, ഭാര്യയെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു; 15-ാം ദിവസം വെട്ടിയാറിലെ ഒറ്റമുറി വീട്ടിൽ നടന്നത് ഞെട്ടിക്കുന്ന ക്രൂരത...

ആലപ്പുഴ മാവേലിക്കരയിൽ നിന്നും പുറത്തുവരുന്നത് മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയുടെ വാർത്തയാണ്. അസമിൽ നിന്നും കേരളത്തിലെത്തി വെറും പതിനഞ്ചാം ദിവസമാണ് ദീപിക എന്ന രണ്ടുവയസ്സുകാരിക്ക് അമ്മയുടെ സുഹൃത്തിന്റെ ക്രൂരതയിൽ ജീവൻ നഷ്ടമായത്.
മദ്യലഹരിയിലുണ്ടായ തർക്കത്തിനൊടുവിൽ പിഞ്ചുകുഞ്ഞിനെ തറയിലടിച്ച് കൊലപ്പെടുത്തിയ പ്രതി, ബംഗ്ലാദേശിലേക്ക് രക്ഷപ്പെടാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ ആശുപത്രിയിലെ ഡോക്ടർക്ക് തോന്നിയ ഒരൊറ്റ സംശയം പ്രതിയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു.
https://www.facebook.com/Malayalivartha

























