മുലയൂട്ടുന്ന അമ്മയാണെന്നതിന് തെളിവ് കാണിക്കണമെന്ന് യുവതിയോട് വിമാനത്താവള അധികൃതര്‍

എന്തിനും ഏതിനും തെളിവ് തേടി പോകുന്നവര്‍, ഈ ലോകം എങ്ങനെയായി തീരുമെന്നും ആര്‍ക്കും പറയാന്‍ പറ്റില്ല. മുലപ്പാല്‍ ശേഖരിക്കുന്ന ഉപകരണം ബാഗില്‍ കരുതിയ യുവതിക്ക് വിമാനത്താവളത്തില്‍ നേരിടേണ്ടിവന്ന അവസ്ഥ വളരെ മോശമാണ്. മുലയൂട്ടുന്ന അമ്മയാണെന്നതിനു തെളിവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യുവതി പരാതി നല്‍കി.
സിംഗപ്പൂരില്‍ നിന്ന് ജര്‍മനിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഫ്രാങ്ക്ഫുര്‍ട്ട് എയര്‍പോര്‍ട്ടിലെ പരിശോധന മധ്യേയാണ് യുവതിയുടെ ബാഗില്‍ നിന്ന് മുലപ്പാല്‍ ശേഖരിക്കുന്ന ഉപകരണം കണ്ടെത്തിയത്. കുട്ടി കൂടെ ഇല്ലാഞ്ഞതിനാല്‍ അധികൃതര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് വനിത പോലീസുകാര്‍ക്കൊപ്പം യുവതിയെ മുറിയിലേക്ക് മാറ്റി മേല്‍ വസ്ത്രം ഊരാന്‍ ആവശ്യപ്പെടുകയായിരുന്നു.
അമ്മയാണെന്ന് പലവട്ടം പറഞ്ഞിട്ടും തന്നെ വിശ്വസിക്കാന്‍ അധികൃതര്‍ തയാറായില്ലെന്നും അവരുടെ ആവശ്യം തനിക്ക് വലിയ മാനസികാഘാതം ഉണ്ടാക്കിയെന്നും യുവതി വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha

























