ടോഗോ ജയിലിലായിരുന്ന അഞ്ച് മലയാളികളെ മോചിപ്പിക്കാന്‍ ധാരണയായെന്ന് കേന്ദ്ര സര്‍ക്കാര്‍

ആഫ്രിക്കന്‍ രാജ്യമായ ടോഗോ ജയിലിലായിരുന്ന അഞ്ച് മലയാളികളെ മോചിപ്പിക്കാന്‍ ധാരണയായെന്ന് കേന്ദ്രസര്‍ക്കാര്‍. എളമക്കര സ്വദേശി തരുണ്‍ബാബു ,സഹോദരന്‍ നിധിന്‍ ബാബു, എടത്തല സ്വദേശി ഷാജി അബ്ദുല്ലക്കുട്ടി, കലൂര്‍ സ്വദേശികളായ ഗോഡ്്‌വിന്‍ ആന്റണി, നവീന്‍ ഗോപി എന്നിവരെയാണ് മോചിപ്പിച്ചത്.
യാത്രാരേഖകള്‍ ശരിയാകുന്ന മുറയ്ക്ക് ഇവരെ നാട്ടിലെത്തിക്കും. കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് വിവരം ട്വീറ്റ് ചെയ്തത്2014ല്‍ നൈജീരിയന്‍ കടലില്‍ അകപ്പെട്ട കപ്പലിലെ ജീവനക്കാരാണ് പിടിയിലായത്. കടല്‍കൊള്ളക്കാരെ സഹായിച്ചെന്ന ആരോപണത്തില്‍ ഇവരെ ടോഗോളീസ് സര്‍ക്കാര്‍ വിചാരണ ചെയ്യുകയായിരുന്നു. ടോഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് മോചനത്തിനുള്ള നടപടികള്‍ വേഗത്തിലാക്കിയത്.
https://www.facebook.com/Malayalivartha

























