ഇംഗ്‌ളണ്ടിലെ 700 വര്‍ഷം പഴക്കമുള്ള പ്രതിമക്ക് ട്രംപിന്റെ മുഖത്തോട് സാമ്യം

ഇംഗ്‌ളണ്ടിലെ സൗത്ത്വെല്‍ മിനിസ്റ്റര്‍ പള്ളിയിലെ പ്രതിമയ്ക്കാണ് ട്രംപിന്റെ മുഖവുമായി സാമ്യമുളളത്. പുരാതനമായ ഈ പള്ളിയുടെ കവാടത്തില്‍ വിചിത്രവും ഹാസ്യജനകവുമായ മുഖങ്ങളോടുകൂടിയ നൂറുകണക്കിന് പ്രതിമകളുണ്ട്. ഈ പ്രതിമയ്ക്ക് 700 വര്‍ഷത്തെ പഴക്കമുണ്ട്. ട്രംപ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും മുമ്പുതന്നെ പ്രതിമയെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴാണിത് വൈറലായത്.
എഴുത്തുകാരിയും ബി.ബി.സി റേഡിയോ 4 ലെ അവതാരകയുമായ സമീറ അഹമ്മദാണ് പ്രതിമക്ക് ട്രംപിന്റെ മുഖവുമായുള്ള സാമ്യം കണ്ടത്തെിയതും ട്വിറ്ററില്‍ പങ്കുവെച്ചതും. ട്രംപിന്റെ 'ഹെയര്‍ സ്‌റ്റൈലു'മായി പ്രതിമയുടെ മുടിക്ക് സാമ്യമുള്ളതായാണ് അവകാശവാദം. സമീറയുടെ ട്വീറ്റ് 500-ലധികം തവണയാണ് ഷെയര്‍ ചെയ്യപ്പെട്ടത്.
https://www.facebook.com/Malayalivartha

























