ചൈന-പാക് സാമ്പത്തിക ഇടനാഴി പദ്ധതിയില്‍ ഇന്ത്യയും ഭാഗമാവകണമെന്ന് പാക് മന്ത്രി

ചൈന-പാക് സാമ്പത്തിക ഇടനാഴി പദ്ധതിയില്‍ ഇന്ത്യയും ഭാഗമാവണമെന്ന് പാക് മന്ത്രി അഷാന്‍ ഇഖ്ബാല്‍ ആവശ്യപ്പെട്ടു. 54 ബില്യണ്‍ ഡോളറിന്റെ വന്‍ പദ്ധതിയാണിത്. ഇരു രാജ്യങ്ങളിലെയും സാമ്പത്തിക പുരോഗതി ലക്ഷ്യം വെച്ചുളളതാണ് ഈ പദ്ധതി.
ചൈനക്ക് പാകിസ്താനെ പണയം വയ്ക്കുന്നതാണ് ഈ പദ്ധതിയെന്നാരോപിച്ച് പാകിസ്താനില്‍ നിന്നു തന്നെ ഇതിനെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യക്കും പദ്ധതിയോട് അനുകൂല സമീപനം ഇല്ലായിരുന്ന സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കികൊണ്ട് പാകിസ്താന്‍ മന്ത്രി രംഗത്തെത്തിയത്.
ഈ പദ്ധതി ഉപയോഗപ്പെടുത്തിയാല്‍ ചൈനയിലെ നഗരങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ ഇന്ത്യക്ക് സാധിക്കും. മാത്രമല്ല ഇന്ത്യയുടെ വ്യാപാര മേഖലക്ക് ഇത് ഗുണം ചെയ്യുകയും ചെയ്യുമെന്ന് പാക് മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























