രാജവെമ്പാലയും നായ്ക്കളും തമ്മിലുള്ള പോരാട്ടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍(വീഡിയോ)

രാജവെമ്പാലയും നായ്ശൗര്യത്തിന് മുന്നില്‍ കീഴടങ്ങി. തങ്ങള്‍ താമസിക്കുന്ന വീടിന്റെ പിന്നിലുള്ള തോട്ടത്തില്‍ അതിക്രമിച്ചു കയറിയ രാജവെമ്പാലയെ ഓടിക്കുന്ന നാലു വളര്‍ത്തു നായ്ക്കളാണ് സമൂഹമാധ്യമങ്ങളിലെ താരങ്ങളാവുകയാണ്. വടക്കന്‍ തായ്‌ലന്റിലെ ഫിറ്റ്‌സനോലക്കിലാണു ഈ സംഭവം നടന്നത്. തോട്ടത്തിലേക്ക് ഇഴഞ്ഞെത്തുന്ന എട്ടടിയിലധികം നീളമുള്ള രാജവെമ്പാലയെ കണ്ടു ഭയന്ന വീട്ടുകാരി രക്ഷയ്ക്കായി വളര്‍ത്തു നായ്ക്കളെ വിളിക്കുകയായിരുന്നു.
വിളി കേട്ട് എത്തിയ നായകള്‍ വിഷപ്പാമ്പിനെ വളഞ്ഞാക്രമിച്ചു. ആദ്യം ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും നാലു വശത്തുനിന്നുമുള്ള ആക്രമണം ഒറ്റയ്ക്ക് തടയാന്‍ പാമ്പിനു സാധിച്ചില്ല. നായകള്‍ പാമ്പിനെ വലിച്ചിഴയ്ക്കുകയും ശരീരത്തില്‍ കടിക്കുകയും ചെയ്തതോടെ പാമ്പ് അവശനായി. ഉടമ തന്നെയാണ് നായകള്‍ പാമ്പിനെ തുരത്തുന്നത് ക്യാമറയില്‍ പകര്‍ത്തിയത്.ചെറുത്തു നില്‍ക്കാന്‍ പോലും ശേഷിയില്ലാത്ത പാമ്പിന് പിന്നീടെന്തു സംഭവിച്ചു എന്ന് യാതൊരു അറിവുമില്ല.
https://www.facebook.com/Malayalivartha


























