പല്ല് തേയ്ച്ചില്ല; നാലുവയസ്സുകാരിയെ അമ്മ ചവിട്ടി കൊന്നു!

പല്ല് തേയ്ക്കാത്തതിന് കോപിഷ്ടയായ അമ്മയുടെ ചവിട്ടേറ്റ് നാല് വയസ്സുകാരി മരിച്ചു. യു.എസ്സിലെ വാഷിങ്ടണിലാണ് സംഭവം. ഐറിസ് ഹെര്‍ണാണ്ടസ് എന്ന 20-കാരിയായ യുവതിയാണ് ഈ കൊടുംപാതകം ചെയ്തത്.
അടിവയറ്റില്‍ ചവിട്ടേറ്റ് ബോധം പോയ കുട്ടിയെ വിളിച്ചിട്ടും എഴുന്നേല്‍ക്കാത്തതിനാല്‍ യുവതി തന്നെ പോലീസില്‍ വിളിച്ചറിയിക്കുകയായിരുന്നു. ഇവരുടെ നാലുവയസ്സുകാരിയായ മകള്‍ നോഹ്ലി അലക്‌സാണ്ട്ര മാര്‍ട്ടിനെസ് ആണ് മരണപ്പെട്ടത്.
ചവിട്ടേറ്റ് വീണ കുട്ടി അതിന് ശേഷവും എഴുന്നേറ്റ് കുളിമുറിയില്‍ പോയിരുന്നു. 15 മിനിറ്റുകള്‍ക്ക് ശേഷം അവിടെ വച്ചാണ് നിലത്തേയ്ക്ക് പതിച്ചു വീണത്. ഉടന്‍ തന്നെ അടുത്തുള്ള ചില്‍ഡ്രന്‍ നാഷണല്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചെങ്കിലും വീഴ്ചയില്‍ തലച്ചോറിന് ക്ഷതം സംഭവിച്ചതിനാല്‍ മരണം സംഭവിക്കുകയായിരുന്നു.
യുവതി തന്നെ സ്വയം പോലീസില്‍ കീഴടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























