ഉറക്കത്തില്‍ അറിയാതെ മൂത്രമൊഴിച്ചു... ഈ ക്രൂരത സ്വന്തം മകനോട്

രാത്രി കിടക്കയില്‍ അറിയാതെ മൂത്രമൊഴിച്ചതിന് അമ്മയും രണ്ടാനച്ഛനും കൂടി അഞ്ചുവയസ്സുകാരനെ മര്‍ദ്ദിച്ചുക്കൊന്നുവെന്ന് റിപ്പോര്‍ട്ട്. ഫ്രാന്‍സിലാണ് ദാരുണ സംഭവം നടന്നത്. വീടിനടുത്തുള്ള കനാലില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കുട്ടിയുടെ ശരീരമാകമാനം വലുതും ചെറുതുമായ നിരവധി മുറിവുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
പാന്റും സോക്‌സും മാത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ മൂക്ക് തകര്‍ന്ന നിലയിലായിരുന്നു. കിടക്കയില്‍ മൂത്രമൊഴിക്കുന്നതിന് മിക്ക ദിവസങ്ങളിലും ഇരുവരും ചേര്‍ന്ന് കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. 30 വയസുകാരനായ രണ്ടാനച്ഛനെയും 22 വയസുകാരിയായ അമ്മയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ ചോദ്യം ചെയ്ത വരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























