സിറിയയിലുണ്ടായ വ്യോമാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു

സിറിയയിലെ ഇഡ്‌ലിബ് പ്രവിശ്യയില്‍ വിമതര്‍ക്കെതിരേ നടന്ന വ്യോമാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധിപ്പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.
പത്തോളം വ്യോമാക്രമണങ്ങളാണ് നടന്നതെന്നും നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായും സിറിയന്‍ ഒബ്‌സര്‍വേറ്ററി അറിയിച്ചു. ഇഡ്‌ലിബ് പ്രവിശ്യയില്‍ ജബ്ഹാത് ഫതേ അല്‍ഷാം സംഘടനയെ ലക്ഷ്യമാക്കിയായിരുന്നു വ്യോമാക്രമണം.
ആക്രമണത്തിനു പിന്നില്‍ റഷ്യന്‍ സിറിയന്‍ സൈന്യമാണെന്നാണ് ആരോപണം. എന്നാല്‍ ഇക്കാര്യം അവര്‍ സ്ഥിരീകരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha
























