അഞ്ച് ഇന്ത്യക്കാരടക്കം 239 പേരുമായി മലേഷ്യയില്‍ നിന്ന് ക്വാലാലംപൂരിലേക്ക് പോയ വിമാനം കടലില്‍ തകര്‍ന്നു, എല്ലാവരും കൊല്ലപ്പെട്ടെന്ന് നിഗമനം

അഞ്ച് ഇന്ത്യക്കാരടക്കം 239 പേരുമായി ക്വാലാലംപൂരില്‍ നിന്നും ബെയ്‌ജിങിലേക്ക് പുറപ്പെട്ട മലേഷ്യന്‍ വിമാനം വിയറ്റ്‌നാം തീരത്ത് തകര്‍ന്നു വീണു. എല്ലാവരും കൊല്ലപ്പെട്ടെന്ന് നിഗമനം. 227 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ 158 പേര്‍ ചൈനാക്കാരും 2 പേര്‍ കുട്ടികളുമാണ്. പ്രാദേശിക സമയം 12.21 നാണ് എം.എച്ച് 370 ബോയിംഗ് വിമാനം ക്വാലാലംപൂരില്‍ നിന്ന് ബെയ്‌ജിംഗിലേയ്‌ക്ക് പുറപ്പെട്ടത്. 6.30 ഓടെ ചൈനയുടെ തലസ്ഥാനമായ ബീജിംഗില്‍ ഇറങ്ങേണ്ടതായിരുന്നു ഈ വിമാനം. എന്നാല്‍ പുലര്‍ച്ചെ രണ്ടു മണിയോടെ വിമാനവുമായുള്ള ബന്ധം നഷ്‌ടമാവുകയായിരുന്നെന്ന് മലേഷ്യന്‍ എയര്‍വെയ്‌സ് അറിയിച്ചു.
വിയറ്റ്‌നാമിലെ ദൗ ചൗ ദ്വീപിന് 100 മൈല്‍ അകലെ വച്ചാണ് വിമാനം തകര്‍ന്നു വീണതെന്ന് വിയറ്റ്‌നാം നേവിയെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സി അറിയിച്ചു. ബോട്ടിലും കപ്പലിലുമായി നേവിസംഘം തിരച്ചില്‍ നടത്തി വരികയാണ്. . യാത്രക്കാരിലാരെങ്കിലും രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെന്ന് അധികൃതര്‍ അറിയിച്ചു.
52 മലേഷ്യക്കാര്‍, 152 ചൈനാക്കാര്‍, 12 ഇന്‍ഡോനേഷ്യക്കാര്‍ , ആറു ആസ്‌ട്രേലിയക്കാര്‍, മൂന്നു അമേരിക്കക്കാര്‍ എന്നിവരും ചൈനയിലും അമേരിക്കയിലും നിന്നുള്ള രണ്ടു കുഞ്ഞുങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























