പുതിയ ഫോണ്‍ വാങ്ങിയ യുവതി തുറന്നപ്പോള്‍ ഞെട്ടിപ്പോയി....

ആശിച്ച് ഒരു മൊബൈല്‍ വാങ്ങി സന്തോഷത്തോടെ ഫോണ്‍ തുറന്നപ്പോള്‍ ഞെട്ടിപ്പോയതായി 37 കാരിയായ യുവതി. ആപ്പിളിന്റെ പുതിയ ഫോണില്‍ യുവാവിന്റെ നഗ്‌ന ഫോട്ടോകള്‍. ആറോളം നഗ്‌ന ഫോട്ടോകളാണ് മൊബൈലില്‍ ഉണ്ടായിരുന്നത്. ലിന്‍ കോണ്‍ലിന്‍ എന്ന യുവതിക്കാണ് ഇങ്ങനെയൊരു ദുരനുഭവമുണ്ടായത്.
2016 ക്രിസ് മസിനാണ് കോണ്‍ലിന് ഒരു പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങാനുള്ള ആഗ്രഹം തോന്നിയത്. തുടര്‍ന്ന് ആപ്പിള്‍ കടയില്‍ പോയി ആപ്പിള്‍5ട വാങ്ങി. ഫോണ്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ടി ഭര്‍ത്താവിന്റെയും മകളുടെയും സഹായം തേടി. ഫോണ്‍ തുറന്നതും പെട്ടെന്ന് തന്നെ 12 ഓളം ചിത്രങ്ങള്‍ വന്നതായി കോണ്‍ലിന്‍ പറയുന്നു. അതില്‍ ആറെണ്ണം ഏതോ ഒരു യുവാവിന്റെ നഗ്‌ന ചിത്രങ്ങളായിരുന്നു.
ഫോട്ടോകള്‍ കണ്ടതോടെ കോണ്‍ലിന്‍ വെറുത്ത് പോയെന്നും മെട്രോ യു കെ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു സെക്കന്‍ഡ് ഹാന്‍ഡ് ഫോണായിരുന്നെങ്കില്‍ ഇതിന് സാധ്യതയുണ്ടെങ്കിലും പുതിയ ഫോണില്‍ ഈ ചിത്രങ്ങള്‍ എങ്ങനെ വരുമെന്നാണ് കോണ്‍ലിനും വീട്ടുകാരും ചോദിക്കുന്നത്. ഫോണുമായി ഷോപ്പ് മാനേജര്‍ക്ക് പരാതി നല്‍കിയെങ്കിലും വിളിക്കാമെന്ന് പറഞ്ഞ് തിരികെ അയച്ചതല്ലാതെ ഇതുവരെ അവര്‍ വിളിച്ചിട്ടില്ലെന്ന് കോണ്‍ലിന്‍ പറയുന്നു.
ആപ്പിളിന് പരാതി നല്‍കിയെങ്കിലും ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് കമ്പനി പറഞ്ഞത്രെ. അതേസമയം മൊബൈല്‍ ഫോണ്‍ വ്യക്തമായി പരിശോധിക്കേണ്ടതുണ്ടെന്നും അതിന് ശേഷമേ ഒരു തീരുമാനം പറയാന്‍ കഴിയുകയുള്ളുവെന്നും മൊബൈല്‍ വക്താവ് അറിയിച്ചതായി കോണ്‍ലിന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























