അഭയാര്‍ഥികള്‍ അടക്കം മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന്റെ ഹര്‍ജി യു.എസ് അപ്പീല്‍ കോടതി തള്ളി

അഭയാര്‍ഥികള്‍ അടക്കം മുസ് ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടിയായി. വിലക്ക് ഏര്‍പ്പെടുത്തിയ ഉത്തരവ് പുന:സ്ഥാപിക്കണമെന്ന ട്രംപ് ഭരണകൂടത്തിന്റെ ഹര്‍ജി യു.എസ് അപ്പീല്‍ കോടതി തള്ളി. കീഴ്‌കോടതി വിധി റദ്ദാക്കേണ്ടതില്ലെന്ന് കോടതി ഉത്തരവിട്ടു. യാത്രാ വിലക്ക് ജനങ്ങള്‍ക്ക് പ്രയാസം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി കീഴ്‌കോടതി സര്‍ക്കാര്‍ ഉത്തരവ് നേരത്തെ റദ്ദാക്കിയിരുന്നു.
ഇതിനെതിരെ ട്രംപ് ഭരണകൂടം സാന്‍ഫ്രാന്‍സിസ്‌കോ അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, ഹര്‍ജി പരിഗണിച്ച അപ്പീല്‍ കോടതി കീഴ്‌കോടതി ഉത്തരവ് റദ്ദാക്കാതെ എതിര്‍കക്ഷിയുടെ വാദം കേള്‍ക്കുകയായിരുന്നു. ഇറാഖ്, ഇറാന്‍, സുഡാന്‍, സിറിയ, ലിബിയ, സോമാലിയ, യമന്‍ എന്നീ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് യു.എസ് യാത്രവിലക്ക് ഏര്‍പ്പെടുത്തിയത്.
ഒപ്പം സിറിയന്‍ അഭയാര്‍ഥികളെയും രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍നിന്ന് തടഞ്ഞു. വിലക്കിനെതിരെ ലോകവ്യാപകമായി വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha

























